എച്ച്.ഡി.എഫ്.സി. ബാങ്കിലെ പീഡനം: പ്രതിഷേധം ശക്തമാകുന്നു

കണ്ണൂര്‍: എച്ച്. ഡി.എഫ്.സി. ബാങ്കിലെ പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബാങ്ക് എംപ്‌ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) രംഗത്ത്. ബാങ്കിന്റെ കോഴിക്കോട് ശാഖാ മാനേജര്‍ പാട്യം സ്വദേശി വിപിനിന്റെ പിതാവിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് ജീവനക്കാരോടുള്ള ബാങ്കിന്റെ പീഡനമാണെന്ന് സംഘടന വിലയിരുത്തി. എച്ച്. ഡി.എഫ്.സി.ബാങ്ക് തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ചതാണെന്ന് ബശഫി കണ്ണൂര്‍ ജില്ലാ കമ്മിറ്റി വിലയിരുത്തി.
HDFC bank, KANNUR

വിപിനിനെ പല ശാഖകളിലേയ്ക്കും സ്ഥലം മാറ്റി ഒടുവില്‍ മാനേജര്‍ തസ്തികയില്‍ നിന്നും തരം താഴ്ത്തുകയായിരുന്നു. അതേസമയം നേരത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിന് സ്റ്റാര്‍ പെര്‍ഫോര്‍മര്‍ അംഗീകാരം വരെ വിപിനിനെ തേടിയെത്തിയിരുന്നു. ഒടുവില്‍ വിപിന്‍ എച്ച്.ഡി.എഫ്.സി.ബാങ്കിലെ ജീവനക്കാരന്‍ പോലുമല്ലെന്ന നിലപാടിലായിരുന്നു. വിപിനിനെ മുന്‍ ലോര്‍ഡ് കൃഷ്ണ ബാങ്ക് ജീവനക്കാരനായാണ് ഒടുവില്‍ എച്ച്. ഡി.എഫ്. സി.ബാങ്ക് അധികൃതര്‍ വിശേഷിപ്പിച്ചത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ കോഴിക്കോട് സര്‍ക്കിള്‍ ഓഫീസുമായി ബന്ധപ്പെട്ട കോഴിക്കോട് മേയറോട് ബാങ്ക് അധികൃതര്‍ അപമര്യാദയായാണ് പെരുമാറിയത്.

നിലവില്‍ യാതൊരു സേവന,വേതന വ്യവസ്ഥകളും പാലിക്കാതെയാണ് പുതുതലമുറ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബെഫി ആരോപിക്കുന്നു. ഓഫീസര്‍മാരെയും മറ്റു ജീവനക്കാരെയും മാനേജ്‌മെന്റുകള്‍ ഒരേപോലെ ചൂഷണം ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബെഫി നേതാക്കള്‍ അറിയിച്ചു.

Keywords: Kerala, Kannur, HDFC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post