അണികളുടെ ചോദ്യങ്ങള്‍ക്ക് സി.പി.എമ്മിന് ഉത്തരം നല്‍കേണ്ടിവരും: കെ സുരേന്ദ്രന്‍

കണ്ണൂര്‍: ജനാധിപത്യപ്രക്രിയയിലൂടെ അധികാരത്തിലേറിയ മുഖ്യമന്ത്രിയെ ജനവിരുദ്ധസമരത്തിലൂടെ പുറത്താക്കാന്‍ 30 മണിക്കൂര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചതിലൂടെ എന്തുനേടിയെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Surendran, DCC, Kannur

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയില്ലാതെ തിരുവനന്തപുരത്ത് നിന്ന് മടങ്ങില്ലെന്ന് പറഞ്ഞ് കണ്ണൂരില്‍ നിന്നും കാസര്‍ഗോഡുനിന്നും പുറപ്പെട്ട അണികള്‍ ലക്ഷ്യം കാണാതെ തിരിച്ചുവരുമ്പോള്‍ നേതൃത്വം അവരോട് എന്ത് സമാധാനമാണ് പറയുകയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

ഓരോ ബ്രാഞ്ചില്‍ നിന്നും രണ്ട് വീതം പ്രധാനപ്പെട്ട പ്രവര്‍ത്തകരെയാണ് ഉപരോധത്തിനയച്ചത്. ഇങ്ങനെ സമരത്തിന് പോയ പ്രവര്‍ത്തകരോട് ആലോചിക്കാതെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത് സി.പി.എം അണികളില്‍ തന്നെ ചേരിതിരിവിന് വഴിവെച്ചിരിക്കുകയാണ്.

രണ്ടുദിവസം സെക്രട്ടറിയേറ്റിന് അവധി നല്‍കിയപ്പോള്‍ ഉപരോധം തുടരുന്നതില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായ സാഹചര്യത്തിലാണ് നേതൃത്വം പെട്ടെന്ന് സമരം അവസാനിപ്പിച്ചത്. എന്തിന് വേണ്ടിയായിരുന്നു ഈ സമരമെന്ന് പാര്‍ട്ടി അണികള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ടി പി വധക്കേസില്‍ പ്രതികളെ രക്ഷിക്കാനാണോ അതോ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് ജയിലില്‍ കിടക്കാതിരിക്കാനാണോ ഈ സമരമെന്ന് സി.പി.എം അണികള്‍ ചോദിക്കുകയാണ്. പരാജയപ്പെട്ട സമരപരമ്പരകളുടെ പട്ടികയില്‍ സി.പി.എമ്മിന് എഴുതിചേര്‍ക്കാന്‍ ഒരു സമരം കൂടി കിട്ടിയെന്നല്ലാതെ മറ്റൊരു പ്രയോജനവും സമരം കൊണ്ട് ഉണ്ടായില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Keywords: Kerala, Kannur, DCC, Surendran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post