പെരളശേരിയില്‍ വയനാട്ടുകുലവന്‍ ക്ഷേത്രം കത്തിനശിച്ചു

പെരളശേരി: വെളളച്ചാലിനടുത്തെ മക്രേരി പിലാഞ്ഞിയിലെ തണ്ടാരത്ത് വയനാട്ട് കുലവന്‍ ക്ഷേത്രം തീപിടിച്ച് പൂര്‍ണ്ണമായികത്തിയമര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പരിസരവാസികള്‍ തീ ആളിപ്പടരുന്നത് കണ്ടത്. നാട്ടുകാര്‍ ഓടിയെത്തുമ്പോഴെക്കും ക്ഷേത്രം പൂര്‍ണ്ണമായി കത്തിയമര്‍ന്നിരുന്നു. ഓടിട്ട ചെറിയ കെട്ടിടത്തിലാണ് ശ്രീകോവില്‍. എന്നും വൈകുന്നേരങ്ങളില്‍ ക്ഷേത്രത്തിന്റെ ഭിത്തികളില്‍ സ്ഥാപിച്ച തൂക്കുവിളക്കുകളില്‍ ദീപം തെളിയിക്കാറുണ്ട്.
Temple-fire


ഇതു അണയുന്നതുവരെ കത്തിതീരാറാണ് പതിവ്. ദീപത്തില്‍ നിന്നാവാം തീപടര്‍ന്നതെന്നാണ് പൊലീസിന്റെ നിഗമനം.വിലകൂടിയ തേക്കുമരം കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രമാണ് കത്തിയത്. നൂറുവര്‍ഷം പഴക്കമുളളതാണ് ക്ഷേത്രം. തീപിടിത്തവിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് സംഘം കുതിച്ചെത്തിയെങ്കിലും ഇടവഴിയിലൂടെ പോകാനാവത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടു. അടുത്തുളള വീട്ടുകിണറ്റില്‍ നിന്നു വെളളം ശേഖരിച്ചാണ് ഫയര്‍ഫോഴ്‌സ് വെളളം ചീറ്റിയത്.

നാലു ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി ക്ഷേത്രംഭാരവാഹികള്‍ പറഞ്ഞു. ചക്കരക്കല്‍ എസ്. ഐ രാജീവ് കുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23,24 തീയ്യതികളിലാണ് ഇവിടെ തിറമഹോത്സവം നടന്നത്.വയനാട്ടുകുലവന്‍, കാരണവര്‍, പൊക്കിച്ചി എന്നിവയാണ് ഇവിടെ കെട്ടിയാടുന്ന പ്രധാന തെയ്യക്കോലങ്ങള്‍. പ്രേമന്‍ കോമരമാണ് നൂറുവര്‍ഷം പഴക്കമുളള ക്ഷേത്രം നോക്കി നടത്തുന്നത്.

ഓടിട്ട ചെറിയൊരു കെട്ടിടമാണ് ശ്രീകോവില്‍. ചക്കരക്കല്‍ തലശേരി റോഡില്‍ വെളളച്ചാലിനടുത്തെ വെളളപ്പന്തല്‍ സ്‌റ്റോപ്പിനടുത്തെ റോഡിലൂടെയാണ് ക്ഷേത്രത്തിലേക്ക് പോകേണ്ടത്. തീപിടിത്ത വിവരമറിഞ്ഞ് ഇന്നലെ പുലര്‍ച്ചെ നൂറുകണക്കിന് നാട്ടുകാര്‍ ഇവിടെ തടിച്ചുകൂടി.

Keywords: Kerala, Kannur, Temple, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post