കണ്ണൂർ: 'സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക' എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് രാജ്യവ്യാപകമായി നടത്തുന്ന സ്വാതന്ത്ര്യ ദിനപരിപാടിയുടെ ഭാഗമായി ജില്ലയിലെ ഏഴു ഡിവിഷൻ കേന്ദ്രങ്ങളിൽ ഫ്രീഡം മീറ്റ് സംഘടിപ്പിച്ചു. വളപട്ടണം ഡിവിഷൻ കമ്മിറ്റി കമ്പിലിൽ നടത്തിയ പരിപാടി സംസ്ഥാന പ്രസിഡന്റ് കരമന അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ് ഷമീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വി.കെ. നൗഫൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് കെ.കെ. അബ്ദുൽ ജബ്ബാർ, എസ്.ഡി.ടി.യു. ജില്ലാ പ്രസിഡന്റ് മഷൂദ് കണ്ണാടിപ്പറമ്പ്, പി.പി. ശുഹൈബ്, പി.പി. ശിഹാബ് സംസാരിച്ചു. ജാഫർ കണ്ണാടിപ്പറമ്പ്, ജാബിർ, എം.ടി. ഹനീഫ പങ്കെടുത്തു.
തലശ്ശേരി ഡിവിഷൻ പാനൂരിൽ നടത്തിയ പരിപാടി ജില്ലാ പ്രസിഡന്റ് കെ.പി. തസ്നീം ഉദ്ഘാടനം ചെയ്തു. സി.ടി. സുലൈമാൻ സന്ദേശം നൽകി. തളിപ്പറമ്പ് ഡിവിഷൻ കമ്മിറ്റി പഴയങ്ങാടിയിൽ നടത്തിയ മീറ്റ് ഡിവിഷൻ പ്റസിഡന്റ് ത്വാഹ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ തിരുവട്ടൂർ സന്ദേശം നൽകി.
കൂത്തുപറമ്പ് ഡിവിഷൻ ശിവപുരത്ത് നടത്തിയ പരിപാടി ഇമാംസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഫിറോസ് മൗലവി അൽഖാസിമി ഉദ്ഘാടനം ചെയ്തു. ഷഫീഖ് പെരിങ്ങത്തൂർ സന്ദേശം നൽകി. മട്ടന്നൂർ ഡിവിഷൻ കാക്കയങ്ങാട് നടത്തിയ മീറ്റ് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്റട്ടറി ടി.സി. നിബ്റാസ് ഉദ്ഘാടനം ചെയ്തു. വി ബഷീർ സന്ദേശം നൽകി. എടക്കാട് ഡിവിഷൻ എടക്കാട് ടൗണിൽ നടത്തിയ പരിപാടി യു.സി. തൻവീർ ഉദ്ഘാടനം ചെയ്തു. മിർദാസ് സന്ദേശം നൽകി. കണ്ണൂർ ഡിവിഷൻ ചാലാട്ട് നടത്തിയ ഫ്രീഡം മീറ്റ് ജില്ലാ സെക്റട്ടറി ടി.ബി. ജാബിർ ഉദ്ഘാടനം ചെയ്തു. ബി ഹാഷിം സന്ദേശം നൽകി.
Keywords: Popular Front Of India, Independence Day, Celebration, Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق