കണ്ണൂര്‍: സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് സിനിമാ നിര്‍മ്മാതാവിന്റെ അവസ്ഥയാണെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. കേരള വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച ബഹുജന വിദ്യാഭ്യാസ കണ്വെന്ഷന് എന്‍. ജി. ഒ യൂണിയന് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിനിമയ്ക്ക് മുടക്കുന്നത് നിര്‍മ്മാതാവാണ്. അതുപോലെ സ്വാശഞ്ഞരയ സ്ഥാപനങ്ങളില്‍ പണം മുടക്കുന്നത് സര്‍ക്കാരാണ്. സിനിമയില്‍ സംവിധായകനും സൂപ്പര്‍ സ്റ്റാറുമാണ് തീരുമാനങ്ങളെടുക്കുന്നത്. സ്വാശ്രയ സ്ഥാപനങ്ങളില്‍ ശമ്പളം നല്‍കുന്നത് സര്‍ക്കാരാണ്. എന്നാല്‍ അവിടുത്തെ കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യമില്ല.
വിദ്യാഭ്യാസം ലാഭക്കച്ചവടമായി നടത്തണമെന്നാണ് പലരും കരുതുന്നത്. സുപ്രീം കോടതി പോലും അത് വകവച്ചുകൊടുത്തു. ആദായകരമല്ലാത്ത സ്കൂളുകള്‍ എന്നാണ് പറയാറുള്ളത്. ആദായകരമല്ലാത്ത പ്രതിരോധത്തിനാണ് ബഡ്ജറ്റില്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത്. അതുകൊണ്ട് പ്രയോജനമില്ല. പൂഞ്ചില്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ തല പാകിസ്ഥാന് കൊയ്യുന്നു. പ്രതിരോധ മന്ത്രിക്ക് ഒന്നും മനസിലാകുന്നില്ല. ഇതാണ് ആദായത്തിന്റെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ജയിംസ് മാത്യു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ടി. പ്രകാശ്, എന്‍. ബാലകൃഷ്ണന്, കെ. കെ. പ്രകാശന്, ഒ.കെ. ജയകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق