സതീശന്‍ പാച്ചേനിയുടെ തിരിച്ചുവരവ്: ആദര്‍ശരാഷ്ട്രീയത്തിന് അംഗീകാരം

കണ്ണൂര്‍: ചുണ്ടിനും കപ്പിനുമിടയില്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട സതീശന്‍ പാച്ചേനിക്ക് ഒടുവില്‍ വീണ്ടും പാര്‍ട്ടിയുടെ അംഗീകാരം.കെ. പി.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനായ സതീശന്‍ പാച്ചേനിയുടെ തിരിച്ചുവരവ് ആദര്‍ശരാഷ്ട്രീയത്തിനുളള അംഗീകാരമായി.

കണ്ണൂര്‍ ജില്ലയിലെ സി പി എം പാര്‍ട്ടിഗ്രാമങ്ങളിലൊന്നായ പാച്ചേനിയില്‍ കമ്യൂണിസ്റ്റ് കര്‍ഷകതൊഴിലാളികളായ പി ദാമോദരന്റേയും എം നാരായണിയുടേയും മകനായ സതീശന്‍ എഴുപതുകളുടെ അവസാനം എ കെ ആന്റണിയുടെ ആദര്‍ശരാഷ്ട്രീയത്തോടൊപ്പമാണ് യാത്ര തുടങ്ങിയത്.
Satheesan-Pacheni, Kannur

1988ല്‍ കെ സി വേണുഗോപാല്‍ പ്രസിഡണ്ടായിരിക്കേ കെ എസ് യു സംസ്ഥാന കമ്മിറ്റിയംഗമായി. 99ലാണ് കെ എസ് യു സംസ്ഥാനപ്രസിഡണ്ട് സ്ഥാനത്ത് സതീശന്‍ പാച്ചേനിയെത്തുന്നത്.

ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിനെതിരേ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് കെ എസ് യു സംസ്ഥാന പ്രസിഡണ്ടായിരിക്കേ സതീശന്‍ പാച്ചേനി നേതൃത്വം നല്‍കി.

96ല്‍ കെ എസ് യു സംസ്ഥാന സെക്രട്ടറിയായിരിക്കേ സതീശന്‍ പാച്ചേനി നിയമസഭയിലേക്കും മല്‍സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തില്‍ ഗുരുനാഥനായ എം വി ഗോവിന്ദനെതിരേ കന്നിപ്പോരാട്ടം. 2001ല്‍ പാര്‍ട്ടി നേതൃത്വം അന്ന് കെ പി സി സി സെക്‌റട്ടറിയായ സതീശന്‍ പാച്ചേനിയെ മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെ നേരിടാനുള്ള ദൗത്യമാണ് ഏല്‍പ്പിച്ചത്. കേവലം 4200 വോട്ടുകള്‍ക്കാണ് മലമ്പുഴയില്‍ വി എസ് ജയിച്ചത്.

2006ലും അച്യുതാനന്ദനെതിരേ സതീശന്‍ പാച്ചേനി തന്നെ മല്‍സരിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാലക്കാട് മല്‍സരിച്ച സതീശന്‍ പാച്ചേനി 1800 വോട്ടിനാണ് പരാജയപ്പെട്ടത്. 2001 മുതല്‍ 2012 വരെ കെ പി സി സി സെക്‌റട്ടറിയായിരുന്നു സതീശന്‍ പാച്ചേനി പാച്ചേനി സ്വദേശിനിയായ റീനയാണ് സതീശന്റെ ഭാര്യ. ആറാം ക്ലാസില്‍ പഠിക്കുന്ന ജവഹറും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി സാനിയയും മക്കള്‍.

Keywords: Kerala, Kannur, Satheesan Pacheni, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post