കണ്ണൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികില്‍സ തേടിയ അജ്‌മീര്‍എറണാകുളം എക്‌സ്പ്രസിലെ യാത്രക്കാര്‍ ആശുപത്രി വിട്ടു. എട്ടുപേരെയാണു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
![]() |
File photo |
പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബിക് കോളജ് ലക്ചറര്‍ ചെക്കിക്കുളം സത്യധാര ഹൗസില്‍ എന്‍ കെ അബ്ദുല്‍ ഫത്താഹ് (30), ഭാര്യ റംലത്ത് (25), മകന്‍ റുഫ്‌ദ(2), കാടാച്ചിറ ആഡൂര്‍ സുഹറാസില്‍ റഹീമിന്റെ ഭാര്യ സുഹറ (38), മക്കളായ: മിസ്ബാഹ് (13), ബാസിത് (8), പശ്ചിമബംഗാള്‍ മുര്‍ഷിദാബാദിലെ ലിയാഖത്തലിയുടെ മകന്‍ ആലംഗീര്‍ (18) എന്നിവരാണു ഞായറാഴ്ച രാവിലെ ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നേമുക്കാലിന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ യാത്രക്കാരെ ജില്ലാ ആശുപത്രി ആര്‍.എം.ഒ. ബി സന്തോഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധിച്ചു.
അതിനിടെ, യാത്രക്കാര്‍ക്ക് വിതരണം ചെയ്ത പാന്‍ട്രി കാറിലെ ഭക്ഷണത്തിന്റെ സാംപിള്‍ ഭക്ഷ്യസുരക്ഷാവിഭാഗം ശേഖരിച്ചു. ഇവ കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വിശദമായ റിപോര്‍ട്ട് അടുത്തയാഴ്ച റെയില്‍വേ പോലിസിന് കൈമാറും. കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികളില്‍ റെയില്‍വേയുടെ കീഴിലുള്ള ഭക്ഷ്യസുരക്ഷാവിഭാഗമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
12978 നമ്പര്‍ ട്രെയിനിലെ എസ് 10, 11 കോച്ചുകളിലെ കുട്ടികളടക്കം 50ഓളം യാത്രക്കാര്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ട്രെയിന്‍ ഉഡുപ്പിയില്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യവും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. പഴകിയ വെജിറ്റബിള്‍ ബിരിയാണിയാണ് വിതരണം ചെയ്തതെന്നു യാത്രക്കാര്‍ പറഞ്ഞു. ഇതേ ട്രെയിനിൽ ഭക്ഷ്യവിഷബാധയേറ്റ നിരവധിപേർ കാസർകോട്ടും ചികിത്സതേടി. വെള്ളിയാഴ്ച രാവിലെ 7.40നാണ് ജയ്പൂരില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. അജ്‌മീര്‍ ദര്‍ഗ സിയാറത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചതായിരുന്നു ഇവര്‍.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment