നെല്ലിപ്പാറ പീഡനം: മുന്‍ പഞ്ചായത്തംഗം കസ്റ്റഡിയില്‍

ആലക്കോട്: നെല്ലിപ്പാറയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പടപ്പങ്ങോട് സ്വദേശിയും ഇപ്പോള്‍ നെല്ലിപ്പാറയില്‍ താമസക്കാരനുമായ സി. അജയനെ(38)യാണ് ആലക്കോട് സി. ഐ എം. എ മാത്യുവിന്റെ നേതൃത്വത്തില്‍ നെല്ലിപ്പാറ ആയുര്‍വേദാശുപത്രിക്ക് സമീപത്തു നിന്നും ചൊവ്വാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇയാള്‍ക്കു പങ്കുളളതായാണ് സൂചന. നെല്ലിപ്പാറയിലെ അജയന്റെ വീട്ടില്‍ ഭാര്യ ഇല്ലാതിരുന്ന സമയത്ത് ചിലര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൊണ്ടുവന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നോ കാര്യം അന്വേഷിക്കുന്നതിനായി സി. ഐയുടെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ ഭരണസമിതിയില്‍ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലാണ് ഇയാള്‍ അംഗമായിരുന്നു. പടപ്പങ്ങോട് വാര്‍ഡില്‍ നിന്ന് ഡി. ഐ.സി അംഗമായാണ് അജയന്‍ വിജയിച്ചത്. മൂന്നുവര്‍ഷം മുമ്പ് മുമ്പാണ് നെല്ലിപ്പാറയില്‍ താമസമാക്കിയത്. ഈ പീഡനകേസുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് സിന്ധുവില്‍ നിന്നും വിവരം ലഭിച്ചിരുന്നു.

Keywords: Kerala, Kannur, Nellipara, molestation, Arrested, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post