കര്‍ക്കിടക വാവുബലി: ജില്ലയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

കണ്ണൂര്‍: കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് ചൊവ്വാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ബലിതര്‍പ്പണം നടത്തി. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ വമ്പിച്ച ഒരുക്കങ്ങള്‍ വാവുബലിയോടനുബന്ധിച്ച് നടത്തിയിരുന്നു.
Karkkidam vaav

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ജില്ലയില്‍ ഒട്ടേറെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം നടന്നു.
പയ്യാമ്പലം കടപ്പുറം, തലശ്ശേരി കടപ്പുറം, തളിപ്പറമ്പ്, തൃച്ചംബരം, കൊട്ടിയൂര്‍ ക്ഷേത്രം, ചൊവ്വ ശിവക്ഷേത്ര, ആലക്കോട് മണക്കടവ് മഹാവിഷ്ണുക്ഷേത്രം. മഹാദേവ ക്ഷേത്രം, കാര്‍ത്തികപുരം അയ്യപ്പക്ഷേത്രം, മണക്കടവ് എസ്.എന്‍.ഡി.പി മന്ദിരം, ചന്ദനക്കാംപാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, പയ്യാവൂര്‍ വാസവപുരം ക്ഷേത്രം, എഴൂര്‍ മഹാവിഷ്ണു ക്ഷേത്രം, കണ്ണൂര്‍ വിശ്വകര്‍മ്മ ഗായത്രി മഠത്തിന്റെ നേതൃത്വത്തില്‍ ചാലാട് നൂഞ്ഞി പാലത്തിന് സമീപം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, ഉളിക്കല്‍ വയരൂര്‍ കാലിച്ചാന്‍ ക്ഷേത്രം, പരിക്കുളം പൊയ്യൂര്‍ക്ഷേത്രം,തുടങ്ങിയ സ്ഥലങ്ങളില്‍ വാവുബലി നടന്നു. ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ വന്‍ ഭകത ജനത്തിരക്ക് അനുഭവപ്പെട്ടു.

ഇരിട്ടി: കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തില്‍ ബാവലി പുഴയോരത്ത് ബലിതര്‍പ്പണത്തിനായി വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 5മണി മുതല്‍ ഇരിട്ടിയുടെ മലയോര മേഖലയില്‍ നിന്നും ആയിരങ്ങളാണ് ബലി കര്‍മത്തില്‍ പങ്കെടുത്തത്. നീലകണ്ഠന്‍ നമ്പീശന്‍ കാര്‍മികത്വം വഹിച്ചു. മഹാദേവ ക്ഷേത്രം പ്രസിഡന്റ് ഗംഗാധരന്‍ ജ്യോത്സ്യര്‍, സെക്രട്ടറി ഭുവനദാസന്‍ വാഴുന്നവര്‍, മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറി കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മിക്ക സ്ഥലങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. അതിരാവിലെ തന്നെ എല്ലായിടത്തും നീണ്ട നിര രൂപപ്പെട്ടു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പിണ്ഡക്കുളത്തില്‍ ബലിതര്‍പ്പണത്തിനെത്തിയവര്‍ മൂവായിരത്തിനടുത്താണ്. കര്‍മ്മം ചെയ്തവരില്‍ പുരുഷന്മാരെക്കൂടാതെ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു.

മലയോര മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ബലിയിട്ടത് മണക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിലാണ്.രണ്ടായിരത്തോളം പേര്‍ ഇവിടെ പിതൃതര്‍പ്പണം നടത്തി. മണക്കടവ് എസ്.എന്‍.ഡി.പി മന്ദിരത്തിന്റെ ആഭിമുഖ്യത്തിലും ബലിതര്‍പ്പണം നടന്നു. രാവിലെ 5 മണി മുതല്‍ ആലക്കോട് അരങ്ങം മഹാദേവ ക്ഷേത്‌റത്തില്‍ ബലിതര്‍പ്പണം ആരംഭിച്ചു. ഉച്ചവരെ ചടങ്ങുകള്‍ നീണ്ടുനിന്നു.

Keywords: Kerala, Kannur, Thalipparamba, Iritti, Karkkida Vav,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post