കെട്ടിട നിര്‍മ്മാണതൊഴിലാളി ചികിത്സാ സഹായം തേടുന്നു

കണ്ണാടിപ്പറമ്പ്: ഗുരുതരമായ വൃക്കരോഗം ബാധിച്ച യുവാവ് ചികിത്സാസഹായം തേടുന്നു. പുല്ലൂപ്പി സൊസെറ്റിക്കു സമീപം താമസിക്കുന്ന കെട്ടിടനിര്‍മ്മാണതൊഴിലാളി കെ. ദാസനാ(33)ണ് ഉദാരമതികളുടെ കനിവ് തേടുന്നത്. പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായ ഈ യുവാവ് രോഗബാധിതനായതിനുശേഷം ഉദാരമതികളുടെ സഹായം കൊണ്ടാണ് ചികിത്സ തുടര്‍ന്നു കൊണ്ടുപോകുന്നത്. തുടര്‍ചികിത്സയ്ക്കു ഇനിയും ഭാരിച്ച സംഖ്യ വേണ്ടതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.
Dasankanna, Kannur

കെ. സുധാകരന്‍ എം. പി, കെ. എം ഷാജി എം. എല്‍. എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മേമി (രക്ഷാധികാരികള്‍) ഇ.വി കാദര്‍(ചെയര്‍മാന്‍) എ. പുരുഷോത്തമന്‍(കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായിട്ടുളള കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. ദാസനെ സഹായിക്കാന്‍ താത്പര്യമുളള ഉദാര മതികള്‍ ദാസന്‍ ചികിത്സാസഹായ കമ്മിറ്റി, കണ്ണാടിപ്പറമ്പ് സര്‍വീസ് സഹ.ബാങ്ക്, ആക്കൗണ്ട് നമ്പ്ര. എസ്.ബി 7438 അല്ലെങ്കില്‍ കണ്‍വീനര്‍, കെ.ദാസന്‍ ചികിത്സാ സഹായകമ്മിറ്റി, പുല്ലൂപ്പി , കണ്ണാടിപ്പറമ്പ്(പി.ഒ) കണ്ണൂര്‍ 670604 എന്നിവിലാസത്തിലോ സഹായമെത്തിക്കണം.

Keywords: Kerala, Kannur, Help, Treatment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم