കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ അണിയറയില്‍ ചര്‍ച്ച തുടങ്ങി

കണ്ണൂര്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തുന്നതിനായി കോണ്‍ഗ്രസ് സര്‍വസന്നാഹങ്ങളോടെ പടയൊരുക്കം തുടങ്ങുന്നു. രാഷ്ട്രീയ എതിരാളികളായ സി. പി. എമ്മിനെ നിലംപരിശാക്കി 45,000 ത്തിലേറെ വോട്ടുനേടി കെ. സുധാകരന്‍ പിടിച്ചെടുത്ത മണ്ഡലം കൈവിട്ടുപോവുകയെന്നത് പാര്‍ട്ടിയെ സംബന്ധിച്ച് കനത്ത ക്ഷീണമുണ്ടാക്കും. ഇതു മുന്നില്‍ കണ്ടുകൊണ്ടാണ് സംസ്ഥാനത്തെ അംഗബലം വര്‍ദ്ധിപ്പിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം യുദ്ധകാലടിസ്ഥാനത്തിലുളള പ്രവര്‍ത്തനമാവിഷ്‌കരിച്ചിട്ടുളളത്. നിലവില്‍ എം. പിയായ കെ. സുധാകരന്‍ ഇക്കുറി വീണ്ടും മത്സരിച്ചേക്കില്ലെന്നാണ് സൂചന. സംസ്ഥാനരാഷ്ട്രീയത്തില്‍ കൂടുതല്‍ തത്പരനായ സുധാകരനു പകരം പൊതുസമ്മതാനായ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തലാണ് പാര്‍ട്ടിയുടെ ആദ്യകടമ്പ.
Congress

കെ. പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയുടെ പേര്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും വിശാല ഐക്ക് മേധാവിത്വമുളള കണ്ണൂരില്‍ എക്കാരാനായ പാച്ചേനി മത്സരിച്ചാല്‍ വോട്ടുചോര്‍ച്ചയുണ്ടാകുമെന്ന ഭീഷണിയുമുണ്ട്.സുധാകരവിഭാഗത്തിന് താത്പര്യമുളള സ്ഥാനാര്‍ത്ഥിക്ക് മുന്‍ഗണനകൊടുത്തുകൊണ്ട് മാത്രമെ സ്ഥാനാര്‍ത്ഥിയാരെന്ന് കെ.പി.സി.സിക്ക് നിശ്ചയിക്കാന്‍ കഴിയുകയുളളൂ. ഇതു ഗ്രൂപ്പിസം കൊടുമ്പിരികൊളളുന്ന കണ്ണൂരിലെ പാര്‍ട്ടിയില്‍ പുതിയ വടംവലിക്കിടയാക്കാന്‍ സാദ്ധ്യതയുണ്ട്.

പതിവില്‍ നിന്നും വിപരീതമായി പാര്‍ലമെന്റ് ഇലക്ഷനുളള മുന്നൊരുക്കങ്ങള്‍ ഇക്കുറി കോണ്‍ഗ്രസ് നേരത്തെയാരംഭിക്കും.

ഇതിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലത്തിലെ ജില്ലാ, ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ പ്രവര്‍ത്തക സമിതിയോഗം വിളിച്ചുചേര്‍ക്കും. പ്രവര്‍ത്തനരൂപരേഖ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി സംസ്ഥാനത്തിന്റെ ചുമതലയുളള എ. ഐ.സി.സി സെക്രട്ടറി ദീപക് ബാബ് റിയ കണ്ണൂരിലെത്തും. 22,23 തീയതികളില്‍ നാലിടങ്ങളിലായി മണ്ഡലം,ബ്‌ളോക്ക്,ഭാരവാഹി കണ്‍വെന്‍ഷന്‍ നടക്കും. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ് എന്നീ നിയോജക മണ്ഡലങ്ങളിലുളളവര്‍ക്കായി 22ന് രാവിലെ പത്തിന് പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിലും ഉച്ചയ്ക്ക് മൂന്നുമണിക്ക് കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം എന്നിവടങ്ങളിലെ ഭാരവാഹികള്‍ക്കായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയിലുമാണ് കണ്‍വെന്‍ഷനുകള്‍ നടക്കുന്നത്.

ഇരിക്കൂര്‍, പേരാവൂര്‍, മട്ടന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലുളളവര്‍ക്കായി 23ന് രാവിലെ പത്തുമണിക്ക് ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസയിലും കൂത്തുപറമ്പില്‍ ഉച്ചയ്ക്കു മൂന്നിന് തലശേരി കനക ഓഡിറ്റോറിയത്തിലും നടക്കും.

Keywords: Kerala, Congress, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم