അബുദാബിയില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

അബുദാബി: അബുദാബിയില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ വാരം മഠത്തില്‍ ഖാദര്‍കുട്ടിയുടെ മകന്‍ ഷാഹുല്‍ഹമീദ് (50) ആണ് മരിച്ചത്. ശനിയാഴ്ച അസര്‍ നിസ്‌കാരം കഴിഞ്ഞു പള്ളിയില്‍ കുഴഞ്ഞുവീഴുകയും അഹല്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിക്കുകയുമായിരുന്നു. വരുന്ന ഹജ്ജ് പെരുന്നാളിന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Abudhabi, Death, Obituary, Gulf, Kannur, Malayalee, Shahul Hameed, Saturday, Hospital, Malayalam News,മാതാവ്: ഫാത്തിബി. ഭാര്യ: മൈമൂന. മക്കള്‍: മുനീര്‍(യു.എ.ഇ), ജാഫര്‍ ശരീഫ്, മുഫീദ. സഹോദരങ്ങള്‍: അയ്യൂബ് ഹാജി, ഷംസുദീന്‍, ജമീല, സാറാബി. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും അബുദാബി കണ്ണൂര്‍ ജില്ലാ കെ.എം.സി.സി നേതാക്കളായ നസീര്‍. ബി. മാട്ടൂല്‍, മുസ്തഫ പുതിയങ്ങാടി, കാസിം കവ്വായി, ഹംസ നടുവില്‍ എന്നിവരും അറിയിച്ചു.

Keywords: Abudhabi, Death, Obituary, Gulf, Kannur, Malayalee, Shahul Hameed, Saturday, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم