ജുഡീഷ്യൽ അന്വേഷണപരിധിയിൽ മുഖ്യമന്ത്രിയെ ഉൾപ്പടുത്തുമെന്ന് തിരുവഞ്ചൂർ പറഞ്ഞു: എം. വി. ഗോവിന്ദൻ

M.V Govindan, Solar Case, Oommen Chandy, Pinarayi Vijayan, Thiruvanchoor Radhakrishnan
കണ്ണൂർ: സോളാർ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയേയും ഉൾപ്പെടുത്തുമെന്ന് ആഭ്യന്തര വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പിണറായി വിജയനെ അറിയിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ.

സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ. എഫ്. ഐ. തളിപ്പറമ്പിൽ നടത്തിയ ദേശാഭിമാന സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം തിരുവഞ്ചൂർ പിണറായി വിജയന് ഫോണിൽ വിളിച്ച് ഉറപ്പു നൽകിയിരുന്നു. തന്നെ ഒരു മന്ത്രി തന്നെ വിളിച്ച കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനായിരുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 

എൽ.ഡി.എഫ്. തിരുവനന്തപുരത്തു നടത്തിയ ഉപരോധ സമരം പരാജയമാണെന്ന് കണ്ണൂർ ജില്ലയിലും പരക്കെ അഭിപ്രായമുയർന്നിരുന്നു. ചിലയിടങ്ങളിൽ പാർട്ടി പ്രവർത്തകർ തന്നെ അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയെ ഉൾപ്പെടുത്താതെ സമരം അവസാനിപ്പിച്ചുവെന്ന അണികളുടെ പരാതി തീർക്കാനാണ് എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ഇത്തരത്തിലുള്ള പ്രസംഗമെന്നാണ് കരുതുന്നത്.

Keywords: M.V Govindan, Solar Case, Oommen Chandy, Pinarayi Vijayan, Thiruvanchoor Radhakrishnan, Phone Call, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post