ശവക്കല്ലറകള്‍ പൊളിച്ച നടപടികാടത്തം: സി.പി.എം

Kannur, CPM, Kerala, Payyambalam, Harthal, Strike

കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തിന്റെ പൊളിച്ചുമാറ്റിയ നടപടി തനികാടത്തമാണെന്ന് സി.പി.എം. കണ്ണൂര്‍ ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 16 കല്ലറകളാണ് പൊളിച്ചുമാറ്റിയിരിക്കുന്നത്. ദശകങ്ങള്‍ക്കു മുമ്പുളളത് മുതല്‍ 2011ല്‍ ശവസംസ്‌കാരം നടത്തിയ കല്ലറകള്‍ വരെ ഇതില്‍പ്പെടും.

സാമൂഹ്യബോധമുളളവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതല്ല ഇത്തരം നികൃഷ്ട നടപടികള്‍. മനോഹരമായ പയ്യാമ്പലം ബീച്ചിന്റെ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്മശാനഭൂമി കൈക്കലാക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് കല്ലറപൊളിച്ച സംഭവവും. ശ്മശാനത്തിന്റെ ഉടമസ്ഥത ദുരൂഹസാഹചര്യത്തില്‍ കൈക്കലാക്കിയവര്‍ തന്നെയാണ് ഇതിന്റെ പിന്നിലുളളത്.

ഭൂമാഫിയക്കും റിസോര്‍ട്ട് മാഫിയക്കും ഭൂമി മറിച്ചു നല്‍കാനാണ് പഞ്ചായത്ത് നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വം ഇത്തരം ക്രൂരകൃത്യം നടത്തുന്നത്. എം. പി, എം. എല്‍. എ എന്നിവരുടെ മൗനസമ്മതവുംഭൂമിതട്ടിയെടുക്കന്നതിന്റെ പിന്നിലുണ്ട്. കല്ലറകള്‍ പൊളിക്കാന്‍ നേരെത്തെയും ശ്രമം നടന്നിരുന്നു. ജനങ്ങള്‍ എതിര്‍ത്തതിനാല്‍ അന്നുവിജയിച്ചില്ല.

ഇരുട്ടിന്റെ മറവില്‍ ഇപ്പോള്‍ വീണ്ടും പരിശ്രമം തുടരുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളില്‍ നിന്നും ഉയര്‍ന്നുവരണമെന്ന് സി.പി.എം. കണ്ണൂര്‍ ഏരിയാസെക്രട്ടറി എന്‍. ചന്ദ്രന്‍ ആവശ്യപ്പെട്ടു.

Keywords: Kannur, CPM, Kerala, Payyambalam, Harthal, Strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post