ഉദ്ഘാടനവേളയില്‍ എ. പി. അബ്ദുല്ലക്കുട്ടി എം. എല്‍. എ, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ. എ. സരള, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രോഷ്‌നി ഖാലിദ്, റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ പീയൂഷ് അഗര്‍വാള്‍, അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ മോഹന്‍ എ മേനോന്‍ എന്നിവര്‍ എം.പിക്കൊപ്പം ട്രെയിനിന് പച്ചക്കൊടി വീശി. ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജര്‍ പി. ഡി. ധനഞ്ജയന്‍, കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ മാനേജര്‍ എ. പ്രതാപരാജന്‍, ഡെപ്യൂട്ടി സ്‌റ്റേഷന്‍ മാനേജര്‍ ടി. വി. സുരേഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. മീന, നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. ടി. ഒ. മോഹന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. വെളുപ്പിന് 4. 45 ന് പുറപ്പെടേണ്ട ട്രെയിന്‍ കാല്‍ മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ഡല്‍ഹിയാത്രയുടെ ഭാഗമായി 'ജനശതാബ്ദി' യില്‍ത്തന്നെ കെ.സുധാകരന്‍ എം. പി. എറണാകുളത്തേയ്ക്ക് യാത്രതിരിച്ചു.
കണ്ണൂരില്‍ നിന്ന് കോട്ടയം വഴിയുള്ള 12081 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ ബുധന്‍, ഞായര്‍ ഒഴികെ ആഴ്ചയില്‍ അഞ്ചുദിവസമാണ് ഓടുക. ടിക്കറ്റ് റിസര്‍വേഷന്‍ നേരത്തേ തന്നെ തുടങ്ങിക്കഴിഞ്ഞു. പുലര്‍ച്ചെ 4.45ന് കണ്ണൂരില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചകഴിഞ്ഞ് 1.45ന് തിരുവനന്തപുരത്ത് എത്തും. കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ തലശേരി, വടകര എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്പുള്ളത്.
ചൊവ്വ, ശനി ഒഴികെ ഉച്ചകഴിഞ്ഞ് 2.20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന 12082 നമ്പര്‍ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ രാത്രി 11.30ന് കണ്ണൂരില്‍ എത്തിച്ചേരും. മൂന്നു എസി ചെയര്‍ കാര്‍, 13 സെക്കന്‍ഡ് ക്ലാസ് ചെയര്‍ കാര്‍, രു ലഗേജ് ബ്രേക്ക് വാന്‍ എന്നിവയടക്കം18 കോച്ചുകളാണ് ട്രെയിനിനുള്ളത്. നിലവിലുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളില്‍ എറണാകുളം വരെയാണ് സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്തേയ്ക്കുള്ള പകല്‍യാത്രക്കാര്‍ മംഗലാപുരംനാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസിനെയാണ് ആശ്രയിക്കുന്നത്.
12081 ജനശതാബ്ദി എക്‌സ്പ്രസിന്റെ സമയം:
തലശേരി 05.04, വടകര 05.23, കോഴിക്കോട് 06.15, തിരൂര്‍ 06.50, ഷൊര്‍ണൂര്‍ 07.55, തൃശൂര്‍ 08.30, എറണാകുളം ടൗണ്‍ 09.48, കോട്ടയം 10.50, ചെങ്ങന്നൂര്‍ 11.25, കൊല്ലം 12.33.
12082 നമ്പര്‍ ജനശതാബ്ദി എക്‌സ്പ്രസിന്റെ സമയം: കൊല്ലം 15.15, ചെങ്ങന്നൂര്‍ 16.12, കോട്ടയം 16.52, എറണാകുളം ടൗണ്‍ 18.05, തൃശൂര്‍ 19.18, ഷൊര്‍ണൂര്‍ 20.20, തിരൂര്‍ 21.00, കോഴിക്കോട് 21.55, വടകര 22.30, തലശേരി 22.50.
Keywords: Kerala, Kannur, Train, Janashadhabthi express, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق