ഡി.വിനയചന്ദ്രന്‍ അവാര്‍ഡ് മണമ്പൂര്‍ രാജന്‍ബാബുവിന്


Manambur Rajan Babu, Awards, Kannur
കണ്ണൂര്‍: കണ്ണൂര്‍ കവിമണ്ഡലത്തിന്റെ ഡി. വിനയചന്ദ്രന്‍ സ്മാരക പുരസ്‌കാരത്തിന് കവി മണമ്പൂര്‍ രാജന്‍ബാബു അര്‍ഹനായി. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച ഭകവിതയായതുകൊണ്ട്' എന്ന കവിതയാണ് പുരസ്‌കാരം നേടിക്കൊടുത്തത്. പി. കെ. ഗോപി, പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍, ഡോ. ആര്‍. സി. കരിപ്പത്ത് എന്നിവരാണ് വിധികര്‍ത്താക്കള്‍.

5555 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 10 ന് കാലത്ത് 10.30 ന് കണ്ണൂര്‍ സയന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ. എ. സരള പുരസ്‌കാരം വിതരണം ചെയ്യും. പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കും.

Keywords: Kerala, Kannur, D. Vinayachandran, award, Manambur Rajan Babu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.



Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post