ഇരിക്കൂര്‍ സ്‌റ്റേഷനില്‍ സംഘര്‍ഷം
ഇരിക്കൂര്‍: ഹെല്‍മെറ്റ് വേട്ടയ്ക്കിടെ യുവാവിനെ പൊലീസ് വലിച്ചിഴച്ചതായി പരാതി. തിങ്കളാഴ്ച രാത്രി ഏഴുമണിക്ക് ഇരിക്കൂര്‍ കല്യാട് റോഡിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി ഇരിക്കൂര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി.
ബൈക്ക് യാത്രക്കാരനായിരുന്ന യൂസഫ് ജമാലുദ്ദീനാ(25)ണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഇരിക്കൂര്‍ എസ്. ഐയുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കല്യാട് റോഡിലേക്ക് പോവുകയായിരുന്ന യൂസഫ് ജമാലുദ്ദീനോട് ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. റോഡരികില്‍ ബൈക്ക് നിര്‍ത്തിയ യൂസഫിന്റെ കൈയില്‍ ഹെല്‍മെറ്റുളളതായി പറയുന്നു.

ജീപ്പില്‍ നിന്നുമിറങ്ങിയ ഡ്രൈവര്‍ യൂസഫിനെ ജീപ്പിനടുത്തേക്ക് എസ്.ഐയെ കാണണമെന്ന് പറഞ്ഞ് വിളിക്കുകയും യൂസഫ് അനുസരിക്കാത്തതിനെ തുടര്‍ന്ന് മര്‍ദ്ദിച്ച് വലിച്ചിഴച്ച് ജീപ്പിനടുത്തേക്ക് കൊണ്ടു വരികയുമായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് കടുത്ത പ്രതിഷേധവുമായി സംഘടിതരായ നാട്ടുകാര്‍ സ്‌റ്റേഷനിലെത്തി പൊലീസുമായി വാക്കേറ്റം നടത്തി. ഇതിനെ തുടര്‍ന്ന് ഇരിക്കൂര്‍ സ്‌റ്റേഷനുമുന്നില്‍ തിങ്കളാഴ്ച രാത്രി മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയുണ്ടായി.
പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് യുവാവിനെതിരെ കേസെടുത്തു. വാഹനപരിശോധനയ്ക്കിടെ പിടികൂടിയ യൂസഫ് പൊലീസിനോട് അപമര്യാദയായി പെരുമാറിയെന്നും പൊലീസ് ഡ്രൈവറെ കഴുത്തിനു കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നും ഇരിക്കൂര്‍ പൊലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും പൊലീസ് ഡ്രൈവര്‍ യുവാവിനെ മര്‍ദ്ദിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു.

Keywords: Kerala, Kannur, Police, jeep, station, Irikkoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment