കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ കേസന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി. ലോക്കല്‍ പൊലീസ് അന്വേഷിച്ചുവരുന്ന കേസ് കഴിഞ്ഞ മാസമാണ് എന്‍.ഐ.എക്ക് കൈമാറിയത്. എന്‍.ഐ.എ ഹൈദരബാദ് യൂണിറ്റിനാണ് അന്വേഷണ ചുമതല.
ഹൈദരബാദ് യൂണിറ്റിന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി എന്‍.ഐ.എ ഡി.വൈ.എസ്.പി വി.എന്‍ അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുളള സംഘമാണ് തിങ്കളാഴ്ച രാവിലെ കണ്ണൂരിലെത്തിയത്. കേസന്വേഷണത്തിനു നേതൃത്വം നല്കിയ കണ്ണൂര്‍ ഡി.വൈ. എസ്. പിപി. സുകുമാരനുമായി എന്‍.ഐ.എ സംഘം വിഷയം ചര്‍ച്ച ചെയ്തു. ലോക്കല്‍ പൊലീസ് രജിസ്ട്രര്‍ ചെയ്ത നാറാത്ത് കേസ് ക്രൈം നമ്പര്‍ 5/2013 പ്രകാരം എന്‍. ഐ. എ പുതിയ കേസായി രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
കേസ് ഏറ്റെടുത്തതോടെ തലശേരി ജില്ലാകോടതിയുടെ പരിഗണനയിലുളള നാറാത്തെ ആയുധ പരിശീലന കേസ് കൊച്ചി എന്‍. ഐ. എ കോടതിയിലേക്ക് മാറ്റും. ഇതു സംബന്ധിച്ച് ലോക്കല്‍ പൊലീസ് ജില്ലാകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കഴിഞ്ഞ ഏപ്രില്‍ 23ന് നാറാത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുളള കെട്ടിടത്തില്‍ ആയുധപരിശീലനം നടത്തുന്നതിനിടെ 21പേര് അറസ്റ്റിലായെന്നാണ് കേസ്. പൊലീസ് നടത്തിയ റെയ്ഡില്‍ ഇവിടെ നിന്നും ബോംബുകള്‍, വടി വാള്, ആയുധപരിശീലനത്തിനായി നിര്‍മ്മിച്ച മനുഷ്യരൂപം എന്നിവയും കണ്ടെടുത്തിരുന്നു.
![]() |
File photo |

Keywords: Kerala, Kannur, Narath case, NIA, Case register, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment