സ്‌കൂളിനു നേരെ ആക്രമം: നാലുപേര്‍ പിടിയില്‍

ശ്രീകണ്ഠാപുരം: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു നേരെ ആക്രമം നടത്തിയ നാലുപേരെ പോലീസ് പിടികൂടി. ശ്രീകണ്ഠാപുരം അയ്യാരകത്ത് താഷീര്‍(19) പഴയങ്ങാടി വയല്‍പാത്ത് ഷംനാദ്(19) ചെങ്ങളായി ചേരന്‍മൂലയിലെ ചാക്കന്റകടത്ത് പുതിയ പുരയില്‍ അഫ്‌സല്‍(18) പ്രായപൂര്‍ത്തിയാകാത്ത 16വയസുകാരന്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വെളളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പുലര്‍ചെ സ്‌കൂളില്‍ അതിക്രമിച്ചുകടന്ന സംഘം ജനല്‍ചില്ലുകളും കഞ്ഞിപുരയും ആക്രമിച്ചു തകര്‍ക്കുകയും ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ കുടിക്കാന്‍ ഉപയോഗിക്കുന്ന കിണറിലെ വെളളത്തില്‍ മാലിന്യം നിക്ഷേപിക്കുകയും ചെയ്തു.

Kannur, Kerala, School, Attack, Food, Court, Case, Studetns, Police, Certificate, Water,
ഇതോടെ രണ്ടുദിവസമായി സ്‌കൂളിലെ ഉച്ചക്കഞ്ഞിവിതരണം മുടങ്ങിയിരിക്കുകയാണ്. പിടിയിലായ സംഘം ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിച്ചിരുന്നതായി പോലീസിനു സംശയമുണ്ട്. പ്രതികളില്‍ പ്രധാനിയായ താഷിറിന്റെ സുഹൃത്തിന് അവധി ദിവസം പ്രധാന അധ്യാപകന്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കാന്‍ തയ്യാറാകാത്തതാണ് അക്രമത്തിന് കാരണം. പ്രതികളെല്ലാം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. മറ്റു പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kannur, Kerala, School, Attack, Food, Court, Case, Studetns, Police, Certificate, Water, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم