സര്‍ സയിദ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സമൂഹ വിവാഹം സംഘടിപ്പിക്കും

കണ്ണൂര്‍: തളിപ്പറമ്പ് സര്‍സയിദ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമൂഹ വിവാഹം സംഘടിപ്പിക്കുമെന്ന് യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ സയിദ് കോളേജ് അലുംനി ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Marriageകോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു. എ. ഇ. ചാപ്റ്ററായ സ്‌കോട്ടയാണ് സമൂഹ വിവാഹം സംഘടിപ്പിക്കുക. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള പതിനഞ്ച് യുവതീ യുവാക്കള്‍ക്കായാണ് വിവാഹവേദി ഒരുങ്ങുന്നത്. ജാതിമത പരിഗണനകള്‍ കൂടാതെയാണ് വിവാഹം.

ഏതു മതത്തില്‍പ്പെട്ടവര്‍ക്കും അവരുടെ മതാചാര പ്രകാരവും അതിഷ്ടമല്ലാത്തവര്‍ക്ക് അവരുടെ ഇഷ്ട പ്രകാരവും വിവാഹം നടത്താം. 2014 മാര്‍ച്ച്15ന് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് അങ്കണത്തില്‍ വിവാഹവേദി ഉയരും. സമൂഹ വിവാഹത്തിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കല്ല്യാണ വസ്ത്രം നേരത്തേ നല്‍കും. അഞ്ച് പവനില്‍ കുറയാത്ത സ്വര്‍ണ്ണാഭരണം കല്യാണ ദിവസം സംഘാടകര്‍ നല്‍കും.

വധൂവരന്‍മാരെ തിരഞ്ഞെടുക്കാനുള്ള ചുമതല അപേക്ഷകര്‍ക്ക് തന്നെയാണ്. രക്ഷിതാക്കള്‍ നേരിട്ടോ രക്ഷിതാക്കളില്ലാത്തവര്‍ പൗരപ്രമുഖര്‍ മുഖേനയോ അപേക്ഷിക്കണം. അപേക്ഷാഫോറം സര്‍ സയ്യിദ് കോളേജില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷജൂലായ് 25ന് മുമ്പായി ചെയര്‍മാന്‍, സ്‌കോട്ട, സ്‌നേഹമാംഗല്യം, സര്‍സയ്യിദ് കോളേജ്, കരിമ്പം.പി.ഒ, തളിപ്പറമ്പ് 670 142 വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും 04602 203217, 9496137115 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും. പത്രസമ്മേളനത്തില്‍ അലുംനി ഭാരവാഹികളായ കെ. എം. അബ്ബാസ്, ടി. പി. ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم