കണ്ണൂര്‍: തിരമാലയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന സാങ്കേതികവിദ്യയ്ക്ക് അംഗീകാരം തേടുകയാണ് കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിയായ വെള്ളാമ്പള്ളി ഷാജി. ഇതോടൊപ്പം കടലാക്രമണ ഭീഷണി തടയാനും മാര്‍ഗമുണ്ടെന്ന് ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ മുന്നോട്ടു വയ്ക്കുന്ന സാങ്കേതികവിദ്യ അധികൃതര്‍ പ്രയോജനപ്പെടുത്താത്തതിനെ തുടര്‍ന്ന് പദ്ധതി നടത്തിപ്പിനായി ഇന്ത്യന്‍ വേവ് എനര്‍ജി റിസര്‍ച്ച് ഓര്ഗനൈസേഷന് എന്ന സ്ഥാപനത്തിന് രൂപം കൊടുക്കുകയാണ് ഷാജി.
ഗിയര്‍ബോക്സ് വര്‍ക്കിംഗ് മെത്തേഡ് ഉപയോഗിച്ചാണ് തിരമാലയില്‍ നിന്നും വൈദ്യുതി ഉല്പ്പാദിപ്പിക്കാമെന്ന് ഷാജി കണ്ടെത്തിയത്. മറ്റ് രീതികളില്‍ തിരമാലയില്‍ നിന്ന് വൈദ്യുതി ഉപയോഗിക്കുന്ന വിദ്യ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഡ്രൈവ് ഉപയോഗിച്ച് ഒരു ഭാഗത്തേക്ക് ഡ്രൈവ് കറക്കി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് താനാണ് കണ്ടെത്തിയതെന്ന് ഷാജി പറഞ്ഞു. പേറ്റന്റിന് താന്‍ നല്കിയ അപേക്ഷയെ തുടര്‍ന്ന് രജിസ്ട്രേഷന് അനുമതി ലഭിച്ചിട്ടുമുണ്ട്.
വേലിയേറ്റത്തിലും വേലിയിറക്കത്തിലും വൈദ്യുതി ഉണ്ടാക്കുന്നതിന് തടസമില്ല. രണ്ട് മീറ്റര്‍ വീതിയും മൂന്ന് മീറ്റര്‍ നീളവുമുള്ള ഒരു പ്ലോട്ടില്‍ നിന്ന് 35 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഈ സംവിധാനം സ്ഥാപിക്കാനായി ഏകദേശം 60 ലക്ഷം രൂപ ചെലവ് വരുമെന്ന് ഷാജി പറഞ്ഞു.
താന്‍ കണ്ടെത്തിയ സാങ്കേതിക സംവിധാനത്തിന് മാങ്ങാട്ടുപറമ്പ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രചരണത്തിനും സഹായത്തിനുമായി ശാസ്ത്രസാങ്കേതിക വകുപ്പിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തിയെന്ന നിലയില്‍ സഹായിക്കാന്‍ സാധ്യമല്ലെന്ന് കണ്ടെത്തിയതിനാലാണ് സാങ്കേതിക വിദ്യ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പുതുതായി രൂപീകരിച്ച ട്രസ്റ്റിന് കീഴില്‍ ഇന്ത്യന്‍ വേവ് എനര്‍ജി റിസര്‍ച്ച് ഓര്ഗനൈസേഷന് രൂപീകരിക്കുന്നത്.
ഊര്‍ജ്ജോല്‍പ്പാദനം: പുതിയ വഴികളും കണ്ടെത്തലുകളും എന്ന പുസ്തകം പുറത്തിറക്കിയിട്ടുള്ള ഷാജി പതിനേഴാം സ്വദേശി ശാസ്ത്ര കോണ്‍ഗ്രസില്‍ ഫിസിക്സുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിച്ചിരുന്നു. പത്താംതരം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഷാജി കര്‍ഷകനും നല്ല മെക്കാനിക്കുമാണ്. എന്‍ജിനീയറായ സിത്തുദാസും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Keywords: Kerala, Kannur, Man, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق