Home » , , » എസ്.ഐയ്‌ക്കെതിരെ എസ്.എഫ്. ഐ നേതാവിന്റെ ഭീഷണി

എസ്.ഐയ്‌ക്കെതിരെ എസ്.എഫ്. ഐ നേതാവിന്റെ ഭീഷണി

Written By Kasargod Vartha on Jul 2, 2013 | 11:59 PM

SFI-march
കണ്ണൂര്‍: എസ്.എഫ്.ഐയ്ക്കും ഡി.വൈ.ഐഫ്.ഐയ്ക്കുമെതിരെ വന്നാല്‍ ടൗണ്‍ എസ്.ഐയുടെ കാലടിച്ച് മുറിക്കുമെന്ന് എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം എം.ഷാജിറിന്റെ പരസ്യഭീഷണി.

സ്വാശ്രയ എന്‍ജിനിയറിംഗ് കോളജ് പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റും തമ്മിലുളള ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാകമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഷാജര്‍ പൊലീസിനെതിരെ തിരിഞ്ഞത്.

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോ ഡ്രൈവറുമായ പ്രശ്‌നത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ കരണത്തടിച്ചയാളാണു ടൗണ്‍ എസ്.ഐ. വാലാട്ടിപ്പട്ടിയെ പോലെ എസ്.എഫ്.ഐക്കാരുടെ പിന്നാലെ വന്നാല്‍ അപ്പോള്‍ കാണിച്ചുതരാമെന്നും ഷാജിര്‍ ഭീഷണിപ്പെടുത്തി. നേരത്തെ പോലിസിനെ അക്രമിച്ചതുള്‍പ്പെടെയുള്ള കേസില്‍ നാടുകടത്താന്‍ തീരുമാനിച്ചവരുടെ ഗുണ്ടാലിസ്റ്റില്‍പ്പെട്ടയാളാണ് ഷാജിര്‍. പിന്നീട് രാഷ്ട്‌റീയ ഇടപെടലില്‍ തുടര്‍നടപടി നിര്‍ത്തിവയ്ക്കുകയായിരുന്നു.

ജില്ലാ പ്രസിഡന്റ് പി പ്രശോഭ് അധ്യക്ഷതവഹിച്ചു. പി. കെ റമീസ് പുന്നാട്, മുഹമ്മദ് അഫ്‌സല്‍, എം വിജില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്തിയതിനു നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ ടൗണ്‍ പോലിസ് കേസെടുത്തു.

Keywords: Kerala, Kannur, SFI, DYFI, SI, Police, march, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger