ജീവനക്കാരുടെ സമരം: കോഫീഹൗസ് തുറന്ന് പ്രവര്‍ത്തിക്കും

കണ്ണൂര്‍: സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിച്ചുകൊണ്ട് കോഫീഹൗസ് ജീവനക്കാര്‍ ബുധനാഴ്ച തുറന്നു പ്രവര്‍ത്തിച്ചുകൊണ്ട് സമരം നടത്തും. ശമ്പള പരിഷ്‌കരണം അനുവദിക്കുക, നിലവിലുളള സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുക, മതിയായ ജീവനക്കാരെനിയമിക്കുക, അര്‍ഹരായവര്‍ക്ക് സ്ഥിരം നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള കോ ഓപ്പറേറ്റീവ് എംപ്‌ളോയിസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കോഫീഹൗസ് ജീവനക്കാര്‍ ബുധനാഴ്ച തിരുവനന്തപുരം സഹകരണ രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ സമരം നടത്തുന്നത്.
Coffee House, Kannur

കഴിഞ്ഞ വര്‍ഷം സഹകരണ രജിസ്ട്രാര്‍ക്കു നല്‍കിയ അപേക്ഷ ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
ഇതിനെതിരെയാണ് സമരം. കോഫീ ഹൗസ് ജീവനക്കാര്‍ക്കു പുറമെ കോ ഓപ്പറേറ്റീവ് എംപ്‌ളോയിസ് യൂണിയനില്‍ അംഗത്വമുളള സഹകരണ മേഖലയില്‍ നിന്നുളളവരും സമരത്തില്‍ പങ്കെടുക്കും.

കാസര്‍കോടു മുതല്‍ പാലക്കാട് വരെയുളള മലബാര്‍ മേഖലയില്‍ നിന്നുളള കോഫീഹൗസുകളില്‍ നിന്നും നൂറ്റിപത്തു ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും. സമരത്തിന് ഓരോ സ്ഥലങ്ങളില്‍ നിന്നുംതിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെ മാത്രമെ പങ്കെടുപ്പിക്കുന്നുളളൂ. അതുകൊണ്ടു തന്നെ കോഫീഹൗസുകളുടെ താളംതെറ്റിക്കാതെയുളള സമരമാണ് നടത്തുന്നത്. രാവിലെ 11ന് ആനത്തലവട്ടം ആനന്ദന്‍ എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്യും.

Keywords: Kerala, Kannur, Coffee House, Hotel, staffs, strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post