എസ്.ബി.ടിയിലെ തട്ടിപ്പ്: മുന്‍ മാനേജരെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി

കണ്ണൂര്‍: എസ്.ബി.ടി. പുതിയതെരു ശാഖയില്‍നിന്ന് രണ്ടുകോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ മാനേജര്‍ ആലപ്പുഴ വണ്ടാനം ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സി .വിനയചന്ദ്രന്‍ നായരെ (40) കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്‌റേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ ഈമാസം അഞ്ചുവരെ വളപട്ടണം പോലിസ് കസ്റ്റഡിയില്‍ വാങ്ങി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ഐ.പി ബാലകൃഷ്ണന്‍ നായര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണു നടപടി.
Custody

അതേസമയം, ആലപ്പുഴ എസ്.ബി.ടി. മെയിന്‍ ബ്രാഞ്ച് മാനേജരായ വിനയചന്ദ്രനെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തു. എസ്.ബി.ടി. കണ്ണൂര്‍ റീജ്യണല്‍ ചീഫ് മാനേജര്‍ ടി പി അബൂബക്കറിന്റെ പരാതിയെ തുടര്‍ന്നാണു വിനയചന്ദ്രനെതിരേ കേസെടുത്തത്. ഇക്കഴിഞ്ഞ 29നു രാത്‌റി ആലപ്പുഴയിലെ വീട്ടില്‍നിന്ന് വളപട്ടണം സി.ഐയും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയെ ബാങ്കിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

2010 മെയ് മാസം പുതിയതെരു ശാഖാ മാനേജരായി ചാര്‍ജെടുത്ത വിനയചന്ദ്രന്‍ ഇക്കഴിഞ്ഞ മെയ് അവസാനം ആലപ്പുഴ എസ്.ബി.ടി. മെയിന്‍ ബ്‌റാഞ്ചിലേക്ക് സ്ഥലംമാറിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 26ന് പുതിയ മാനേജര്‍ സ്ഥാനമേറ്റെടുത്തു. അതിനുശേഷമുള്ള പരിശോധനയിലാണു തിരിമറി കണ്ടെത്തിയത്. ലോണെടുക്കാത്തവരുടെ അക്കൗണ്ടില്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് വിനയചന്ദ്‌റന്‍ പോലിസിനോടു സമ്മതിച്ചിട്ടുണ്ട്. ബാങ്കിലെ അക്കൗണ്ടുകള്‍ മുഴുവന്‍ പോലിസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭഗമായി അക്കൗണ്ടിന്റെ ഉടമസ്ഥരില്‍നിന്നു മൊഴിയെടുത്തു വരികയാണ്. ലോണെടുത്തിട്ടില്ലെന്ന വിശദീകരണമാണു മുഴുവന്‍ പേരും പോലിസിനു നല്‍കിയത്.

Keywords: Kerala, Kannur, SBT, Managaer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post