അഞ്ചരക്കണ്ടി പുഴ കര കവിഞ്ഞൊഴുകുന്നു: ഇരുപതോളം വീട്ടുകാരെ മാറ്റിപാര്‍പ്പിച്ചു

അഞ്ചരക്കണ്ടി: കനത്തമഴയില്‍ അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞൊഴുകിയതുകാരണം സമീപപ്രദേശങ്ങളിലെ അമ്പതോളം വീടുകളില്‍ വെളളം കയറി. ചാമ്പാട്, ഊര്‍പ്പളളി, വേങ്ങാട്,കീഴല്ലൂര്‍, കല്ലായി, പടുവിലായി എന്നീ പ്രദേശങ്ങളിലാണ് വെളളം കയറിയത്.
Irikkur-road


അപകടഭീഷണിയെ തുടര്‍ന്ന് ഇരുപതോളം വീട്ടുകാരെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നാട്ടുകാര്‍ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ റോഡില്‍ വെളളം കയറിചാമ്പാട്‌വേങ്ങാട് പടുവിലായി , പാതിരയാട് പടുവിലായി കാവ് എന്നീ റൂട്ടുകളില്‍ ബസോട്ടം നിലച്ചു. അഞ്ചരക്കണ്ടി കീഴല്ലൂര്‍, അഞ്ചരക്കണ്ടി മമ്പറം, ചാലോട് അഞ്ചരക്കണ്ടി എന്നിവടങ്ങളിലും ഗതാഗത തടസം നേരിട്ടു.

Keywords: Kerala, Ancharakandi, Rain, houses, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم