കര്‍ക്കിടകമഴനഷ്ടം ഒന്നരക്കോടി

കണ്ണൂര്‍: കലിതുളളിയ മഴ തുളളിക്കൊരുകുടമെന്ന പെയ്തു തിമിര്‍ത്തത് താഴ്ന്ന പ്രദേശങ്ങളെ വെളളത്തിനടിയിലാക്കി. വെള്ളിയാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജില്ലയിലുണ്ടായ നഷ്ടം ഒന്നരക്കോടി കവിഞ്ഞു. വെള്ളിയാഴ്ച മാത്രം 19 വീടുകള്‍ തകര്‍ന്നു.
House Collapsed

ആകെ 905 വീടുകള്‍ ഭാഗികമായും 25 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇതില്‍ 1.10 കോടി രൂപയാണ്. 115 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. ഇതുവഴി 10.60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇന്നലെ ജില്ലയില്‍ പെയ്തത് 78.3 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍ നിന്നറിയിച്ചു. ഇതുവരെ ജില്ലയില്‍ 2388.30 മില്ലി മീറ്റര്‍ പെയ്തിട്ടുണ്ട്. 13 പേരാണ് മരിച്ചത്.

ഒഴുക്കില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. ആയിക്കര, തയ്യില്‍, മാട്ടൂല്‍ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായി. മല്‍സ്യത്തൊഴിലാളികളോട് ജാഗ്രത പാലിക്കാന്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നു നിര്‍ദേശം നല്‍കി. കനത്തമഴയ്ക്കിടെയുണ്ടാകുന്ന ചുഴലിക്കാറ്റ് പലയിടങ്ങളിലും അപകടം വിതയ്ക്കുന്നുണ്ട്. മരങ്ങള്‍ കടപുഴകി വീണ് ചക്കരക്കല്‍, അഞ്ചരക്കണ്ടി പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി.

പെരളശേരി: കനത്തമഴയില്‍ ചെറുമാവിലായിയിലെ വടക്കേടത്ത്കുന്നുമ്പ്രം ടി. പി ശ്രീധരന്റെ വീട് തകര്‍ന്നു. വെള്ളിയാഴ്ച ആറുമണിക്കാണ് സംഭവം. മുന്‍വശത്തെ ഓടിട്ട ഞാലിയാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ചെങ്ങളായി കുണ്ടങ്കൈയില്‍ മരം വീട് തകര്‍ന്നു. ചാത്തമ്പളളി ജാനകിയുടെ ഓടിട്ട വീടാണ് തകര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. വീട്ടുപറമ്പിലെ കൂറ്റന്‍മരം കടപുഴകി വീഴുകയായിരുന്നു.

ഉദയഗിരി തമ്പോറിലെ ഇളംപുരയിടത്തില്‍ ജോസഫ്, പെരുമ്പടവിലെ മാമ്മൂട്ടില്‍ ബേബി, മണക്കടവ മൂരിക്കടവിലെ കുറ്റിമാക്കല്‍ ജയന്‍ എന്നിവരുടെ വീടുകള്‍ കാറ്റില്‍തകര്‍ന്നു.

Keywords: Kerala, Kannur, Rain, House, collapse, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post