പൊലീസ് അസോസിയേഷന്‍: ഔദ്യോഗിക പക്ഷത്തിന് വിജയം

കണ്ണൂര്‍: കേരള പൊലീസ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന് വിജയം. തിരഞ്ഞെടുപ്പ് നടന്ന 68 പൊലീസ് സ്‌റ്റേഷനുകളില്‍ 55 സീറ്റുകളില്‍ യു.ഡി.എഫ് അനുഭാവമുള്ള ഔദ്യോഗിക പക്ഷത്തിനു തന്നെയാണ് വിജയം. ജില്ലാ എ. ആര്‍ ക്യാമ്പും ഇതില്‍ ഉള്‍പ്പെടും. ഒമ്പതു കമ്പനികളുള്ള കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ. എ. പി. ക്യാമ്പില്‍ ആറു കമ്പനികളിലും ഔദ്യോഗിക പക്ഷത്തിനു തന്നെയാണ് വിജയം. ആഗസ്റ്റ് രണ്ടിന് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് ആഗസ്റ്റ് 24 ന് തിരുവനന്തപുരത്ത് വച്ചു നടക്കും.
Election

ജില്ലയില്‍ പന്ത്രണ്ട് സ്ഥലങ്ങളില്‍ യു. ഡി. എഫ്. അനുകൂല വിഭാഗത്തിന് എതിരില്ല. കരിക്കോട്ടക്കരി, ഉളിക്കല്‍, പോരാവൂര്‍, ഇരിക്കൂര്‍, കൂത്തുപറമ്പ്, എടക്കാട്, തലശ്ശേരി ട്രാഫിക്, തലശ്ശേരി കണ്‍ട്രോള്‍ റൂം, റെയില്‍വേ, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഡി.സി.ആര്‍.ബി. എന്നിവിടങ്ങളിലാണ് ഔദ്യോഗിക പക്ഷം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

സ്ഥലം മാറ്റത്തിനും പീഡനത്തിനുമെതിരായ വിധിയെഴുത്തായി കണ്ണൂരിലെ തിരഞ്ഞെടുപ്പിനെ മാറ്റാന്‍ കഴിയുമെന്ന് എല്‍.ഡി. എഫ്. അനുകൂല വിഭാഗം പ്രചാരണം നടത്തിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജില്ലയില്‍ 40 പേരെ സ്ഥലം മാറ്റിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. 20 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ എ. ആര്‍ ക്യാന്പിലെ നാല് പൊലീസുകാരെ ഔദ്യോഗികപക്ഷത്തിനെതിരെ നിന്നതിന്റെ പേരില്‍ കരിക്കോട്ടക്കരിയിലേക്ക് സ്ഥലം മാറ്റിയതും വിവാദമായിരുന്നു.

Keywords: Kerala, Kannur, Police association, UDF, Election, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post