കണ്ണൂര്‍: ജില്ലയില്‍ ചെറിയൊരിടവേളയ്ക്കുശേഷം വീണ്ടും മഴകനത്തു. ചൊവ്വാഴ്ച അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കണ്ണൂര്‍ താലൂക്കില്‍ ചൊവ്വാഴ്ച രാവിലെ മാത്രം 62.05 മി.മീറ്റര്‍മഴ പെയ്തു.
കണ്ണൂര്‍ നഗരത്തിലെ റോഡുകളിലും കണ്ണൂര്‍ പയ്യന്നൂര്‍ റോഡില്‍ ധര്‍മ്മശാല, പുതിയതെരു, കല്യാശേരി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളിലും വെളളംകയറി. മഴയില്‍ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മലയോരത്ത് മഴ തുടരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പയ്യാവൂര്കുന്നത്ത് കവലകാഞ്ഞിരക്കൊല്ലി റോഡ് തകര്ച്ചാഭീഷണിയിലായതിനാല് യാത്രക്കാര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കൊട്ടിയൂര്ചുരം ബോയ്സ് ടൗണ്‍ റോഡില്‍ ഭീമന്പാറക്കല്ലുകള് റോഡിലേക്ക് വീഴുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. മട്ടന്നൂര്‍ മേഖലയില്‍ താഴ്ന്നസ്ഥലങ്ങള്‍ മിക്കതും വെളളത്തിനടിയിലായി. തലശേരി നഗരവും വെളളക്കെട്ട് ഭീഷണിയിലാണ്.

Keywords: Kerala, Kannur, Rain, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment