വാഹനാപകടങ്ങളില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ വിദ്യാര്‍ത്ഥികളടക്കം മുപ്പതിലേറെ പേര്‍ക്ക് പരിക്ക്, പേരാവൂര്‍, എടയാര്‍, പഴയങ്ങാടി എന്നിവടങ്ങളിലാണ് വാഹനാപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പേരാവൂരിനു സമീപം കോടന്‍ചാല്‍ വളവിലാണ് അപകടമുണ്ടായത്. എടത്തൊട്ടി നവജ്യോതി ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിന്റെ വാനുംലോറിയുമാണ് കൂട്ടിയിടിച്ചത്.
Accident

സാരമാരി പരിക്കേറ്റ സാന്ദ്ര, രാഹുല്‍ ടോം എന്നീ വിദ്യാര്‍ത്ഥികളെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുവിദ്യാര്‍ത്ഥികളായ വിവേക്, അഭിനവ്, സിദ്ധാര്‍ത്ഥ്, ഡയാന, അഞ്ജന, സിന, അലന്‍ മാത്യു, അതുല്‍, അനുശ്രീ, ടീന, റബേക്ക, സിയ, അനുഗ്രഹ, ആദര്‍ശ്, അനുശ്രീ, നിധിന്‍ എന്നിവരെയും അദ്ധ്യാപികയായ സില്‍വിയെയും നിസാര പരിക്കുകളോടെ പേരാവൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നുമുതല്‍ പത്താം ക്‌ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വാനിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വാനിലുളളില്‍ വീണാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റത്.

കൂത്തുപറമ്പ് കൊട്ടിയൂര്‍ പാതയിലെ എടയാറില്‍ സ്വകാര്യബസുംടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് എടയാര്‍ ആലച്ചേരി റോഡ് ജംഗ്ഷനിലാണ് അപകടം. കൊട്ടിയൂരില്‍ നിന്നും തലശേരിയിലേക്ക് വരികയായിരുന്ന ക്യൂന്‍മേരി ബസും ടിപ്പര്‍ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കണ്ണവം എസ്. ഐ സത്യനാഥന്റെ നേതൃത്വത്തിലെത്തിയ പൊലീസും നാട്ടുകാരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കൊമ്മേരി സ്വദേശിനി നിവേദിത(24) നെടുപൊയിലിലെ മീനു,സിനി(34) മണത്തണ സ്വദേശികളായ രാജേന്ദ്രന്‍, ചന്ദ്രന്‍ തുടങ്ങിയവരെ കൂത്തുപറമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ബാക്കിയുളളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

മത്സ്യലോറി നിയന്ത്രണംവിട്ടുമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാമപുരം കൊത്തിക്കുഴിച്ച പാറവളവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൊച്ചിയില്‍ ഗോവയില്‍ നിന്നു പോവുകയായിരുന്ന മത്സ്യലോറിയാണ് നിയന്ത്രണംവിട്ടുമറിഞ്ഞത്. െ്രെഡവര്‍ ബി.കെ ബഷീര്‍(47) ക്‌ളീനര്‍ കെ.മുജീബ്(38) എന്നിവരെ സാരമായ പരിക്കുകളോടെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kerala, Kannur, Accident, Lorry, Injured, Hospitalized, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post