കണ്ണൂര്‍ നഗരസഭയ്ക്കു പുതിയ വൈസ് ചെയര്‍മാന്‍

കണ്ണൂര്‍: നഗരസഭാ വൈസ് ചെയര്‍മാനായി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന അഡ്വ. ടി. ഒ മോഹനനെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടി. ഒ മോഹനന് 32 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥിയായ സി.പി.എമ്മിലെ മുഹമ്മദ് ഷമീമിന് എട്ടുവോട്ടും ലഭിച്ചു. എസ്.ഡി.പി.ഐ പ്രതിനിധി സുഫീറ സന്നിഹിതയായിരുന്നുവെങ്കിലും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. മുസ്ലീം ലീഗ് കൗണ്‍സിര്‍ കെ.ടി ഹഫ്‌നിത വോട്ടുചെയ്യാനെത്തിയില്ല. മുന്‍നഗരസഭാ വൈസ് ചെയര്‍മാന്‍ സി.സമീറാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ടി. ഒ മോഹനന്റെ പേര്‍ നിര്‍ദ്ദേശിച്ചത്. മുന്‍ ചെയര്‍പേഴ്‌സണ്‍ എം.സിശ്രീജ പിന്താങ്ങി.
Mohanan

ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കനകാംബരന്‍ വരാധികാരിയായി. തിരഞ്ഞെടുപ്പിനുശേഷം ടി.ഒ മോഹനന്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനാരോഹണ ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മുന്‍ചെയര്‍മാന്‍ പി. പി ലക്ഷ്മണന്‍, യൂത്ത് ലീഗ് നേതാവ് കെ. പി താഹിര്‍, വി.വി പുരുഷോത്തമന്‍, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോകസഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി എന്നിവരും യൂത്ത് കോണ്‍ കെ. എസ്.യു പ്രവര്‍ത്തകര്‍ മോഹനന്റെ കുടുംബാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.ടി. ഒ മോഹനനൊപ്പം മുതിര്‍ന്ന കൗണ്‍സിലര്‍ ജയസൂര്യനെയും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ഡി.സി.സി ജനറല്‍ സെക്രട്ടറിയായ മോഹനനെയാണ് കോണ്‍ഗ്രസ് ജില്ലാനേതൃത്വം പിന്തുണച്ചത്.

ഹിതപരിശോധനയില്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും പിന്തുണച്ച ജയസൂര്യന്‍ പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയെങ്കിലും നേതൃത്വം ഇടപെട്ട് പിന്തിരിയിപ്പിക്കുകയായിരുന്നു. ഒടുവില്‍ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ജയസൂര്യനും മോഹനന് അനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. വിശാല ഐ ഗ്രൂപ്പിലെ സുധാകരവിഭാഗത്തിലെ ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് ടി. ഒമോഹനന്‍. കെ. എസ്. യുവിലൂടെ വളര്‍ന്ന മോഹനന് കെ.സുധാകരന്‍ എം.പിയുടെ പിന്തുണയാണ് പുതിയ സ്ഥാന ലബ്ധിക്ക് തുണയായത്.

Keywords: Kerala, Kannur, Vice Chairman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post