കടലില്‍ കുടുങ്ങിയ അഞ്ചു മത്സ്യതൊഴിലാളികളെ തീരദേശ പൊലീസ് രക്ഷിച്ചു

കണ്ണൂര്‍: മത്സ്യബന്ധനത്തിനു പോകവെ വളളത്തിന്റെ എന്‍ജിന്‍ തകരാറിലായി. കടലില്‍കുടുങ്ങിയ അഞ്ചു മത്സ്യതൊഴിലാളികളെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ അഴീക്കല്‍ ഹാര്‍ബറില്‍ നിന്നു മത്സ്യബന്ധനത്തിനുപോയ നീര്‍ക്കടവ് സ്വദേശികളായ അശോകന്‍, പുരുഷോത്തമന്‍, സുനില്‍, സജീവന്‍, തിരുവനന്തപുരം സ്വദേശി ഉണ്ണി എന്നിവരെയാണ് അഴീക്കല്‍ തീരദേശ പൊലീസ് രക്ഷപ്പെടുത്തിയത്. രാവിലെ ഏഴുമണിയോടെ ശ്രീമുത്തപ്പന്‍ ഫൈബര്‍ വളളത്തില്‍ മത്സ്യബന്ധനത്തിനു പോയ ഇവര്‍ അഴീക്കല്‍ പുലിമുട്ടിനു സമീപമാണ് കടലില്‍ കുടുങ്ങിയത്.
sea

പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ശക്തമായ തിരമാലയടിക്കുന്ന പുലിമുട്ടിന്റെ ഭാഗത്ത് വളളം കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തീരദേശ പൊലീസ് എസ്. ഐ പി.വി പ്രകാശ്കുമാര്‍, ബോട്ട് െ്രെഡവര്‍ യു. വരീഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ കെ. രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പാറയിലിടിച്ച് വളളത്തിനു കേടുപാടുകള്‍സംഭവിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Police, fisher man, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post