ജസീറയുടേത് അനാവശ്യസമരം: തീരദേശ ജനക്ഷേമ സമിതി

കണ്ണൂര്‍: പുതിയങ്ങാടക കടപ്പുറത്ത് മണല്‍മാഫിയ പ്രവര്‍ത്തിക്കുന്നില്ലെന്നും ജസീറ നടത്തിയത് അനാവശ്യ സമരമായിരുന്നെന്നും പുതിയങ്ങാടി തീരദേശ ജനക്ഷേമ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മേഖലയെ മണല്‍മാഫിയാ കേന്ദമായും ക്രമസമാധാന പ്രശ്‌നമുള്ള പ്രദേശമായും ചിത്രീകരിച്ച് അവഹേളിക്കുവാന്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച നടപടി ശക്തമായി എതിര്‍ക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
jaseera's-strike


ഈ ഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് വീട്ടാവശ്യങ്ങള്‍ക്കും കൃഷിക്കും മറ്റുമായി തീരദേശവാസികള്‍ കൊണ്ടുപോകാറുണ്ട്. ഇതും മണല്‍മാഫിയയുമായി ഒരു ബന്ധവുമില്ല. സമിതിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ദിവസം മാടായി, മാട്ടൂല്‍ തീരദേശ സംരക്ഷണ കണ്‍വെന്‍ഷന്‍ നടത്തും. കണ്‍വീനര്‍ സജി നാരായണന്‍, നിര്‍വാഹക സമിതി അംഗങ്ങളായ ടി.സജിത, കെ.രഞ്ജിത്ത്, ഇ. നൗഷാദ്, കെ. ലത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Jaseera's strike, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post