പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍

ധര്‍മ്മശാല: നടുറോഡില്‍വെച്ച് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന് സസ് പെന്‍ഡ് ചെയ്തു. മാങ്ങാട്ടുപറമ്പ കെ.എ.പിയിലെ കോണ്‍സ്റ്റബിള്‍ വയനാടക സ്വദേശി രാമചന്ദ്രനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ നാലിന് വൈകിട്ടാണ് സസ്‌പെന്‍ഷന് ആസ്പദമായ സംഭവം. ക്‌ളാസ് കഴിഞ്ഞ് തളിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബിരുദവിദ്യാര്‍ത്ഥിനിയുടെ കൈക്ക് കയറിപ്പിടിച്ച രാമചന്ദ്രനെ നാട്ടുകാര്‍ പിടികൂടി തളിപ്പറമ്പ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരു­ന്നു.
police

സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പരാതി നല്‍കാഞ്ഞതിനാല്‍ കേസെടുത്തിരുന്നില്ല. സേനയ്ക്കു അപമാനമുണ്ടായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വകുപ്പ് തല അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഫാമിലിബസ് െ്രെഡവര്‍ കടുമേനിയിലെ പുതുപ്പറമ്പില്‍ സുജിത്തിനെ മര്‍ദ്ദിച്ചസംഭവത്തില്‍ കെ. എ. പിയിലെ കോണ്‍സ്റ്റബിള്‍ തോമസിനെതിരെയും വകുപ്പുതല അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Darmashala, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post