സര്‍വകലാശാലയുടെ നാലുകെട്ടിടങ്ങളുടെ പണിപൂര്‍ത്തിയായി: ഉദ്ഘാടനം 22ന്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ വിവിധ കാമ്പസുകളിലായി പൂര്‍ത്തിയായ നാലുകെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ അ­ബ്ദുല്‍ ഖാദര്‍ മാങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പയ്യന്നൂര്‍ ആനന്ദ തീര്‍ത്ഥ കാമ്പസില്‍ പൂര്‍ത്തിയായ അതിഥി മന്ദിരം ഈ മാസം 22ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പണികഴിപ്പിച്ച ആരോഗ്യകേന്ദ്രം കണ്ണൂര്‍ സര്‍വകലാശാല വി.സി ഉദ്ഘാടനം ചെയ്യും. ടി.വി രാജേഷ് എം. എല്‍. എ അദ്ധ്യക്ഷത വഹിക്കും.
Kannur University

പാലയാട് കാമ്പസില്‍ പൂര്‍ത്തീകരിച്ച സ്‌കൂള്‍ ഒഫ് ലീഗല്‍ സ്റ്റഡീസ് പുതിയ കെട്ടിടം 23ന് പത്തുമണിക്ക് വി.സി ഉദ്ഘാടനം ചെയ്യും. മാങ്ങാട്ടുപറമ്പ കാസില്‍ പൂര്‍ത്തീകരിച്ച സ്‌പോര്‍ട്‌സ് പവലിയന്‍ മന്ത്രി കെ. പി മോഹനന്‍ 29ന് രാവിലെ പത്തുമണിക്ക് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല ജീവനക്കാര്‍ക്കുളള ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്ഘാടനം ആഗസ്ത് മൂന്നിന് രാവിലെ പത്തുമണിക്ക് തളിപ്പറമ്പ് നഗരസഭാചെയര്‍പേഴസണ്‍ റംലപക്കറിന്റെ അദ്ധ്യക്ഷതയില്‍ വി.സി നിര്‍വഹിക്കും.യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ ലൈ­ബ്രറി കെട്ടിടസമുച്ചയമുള്‍പ്പെടെ താവക്കരയില്‍ മൂന്ന് കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായി വരുന്നതായും വി.സി അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, ഫിനാന്‍സ് ഓഫീസര്‍ ഷാജി ജോസ്, സിന്‍ഡിക്കേറ്റ് അംഗം ഡോ.കെ.സജീവ്, ഡവലപ്പ് മെന്റ് ഓഫീസര്‍ കെ. സഹദേവന്‍ എന്നിവരും പങ്കെടുത്തു.

Keywords: Kerala, Kannur, University, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post