ബാങ്ക് ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഭര്‍ത്താവിനൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന കാസര്‍കോട് ജില്ലാസഹകരണബാങ്ക് ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം ബണ്ട്വാള്‍ ബാളപുനി മുളളൂര്‍വീട്ടില്‍ ഹൗസില്‍ എം.കെ മുഹമ്മദ് മുസ്തഫയെ(26)യാണ് കണ്ണൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തത്.
Musthafa, Arrest

ചെന്നൈ­ മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്‌സ് പ്രസ് വെള്ളിയാഴ്ച പുലര്‍ച്ചെ 2.45ന് വളപട്ടണം പിന്നിട്ടപ്പോഴാണ് സംഭവം. എസ്.ത്രീ കോച്ചില്‍ ഭര്‍ത്താവിനൊപ്പം യാത്രചെയ്യുകയായിരുന്ന 47വയസുകാരിയാണ് ആക്രമത്തിനിരയായത്. കോയമ്പത്തൂരില്‍ നിന്നും കാസര്‍കോട്ടേക്കു പോവുകയായിരുന്നും സ്ത്രീയും ഭര്‍ത്താവും.

കണ്ണൂരില്‍ നിന്നും ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറിയ മുസ്ത്ഫ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ സ്ത്രീ മറ്റൊരു ബര്‍ത്തില്‍ മാറികിടന്നുവെങ്കിലും അവിടെയും പിന്തുടര്‍ന്നെത്തി ശല്യം തുടര്‍ന്നു. ഒടുവില്‍ സ്ത്രീ ബഹളംവെച്ചതിനെ തുടര്‍ന്ന് സഹയാത്രികര്‍ മുസ്തഫയെ പിടികൂടി ട്രെയിനിലുണ്ടായിരുന്ന റെയില്‍വെ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് കോടതി (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kerala, Kannur, Railway, Molestation, Rape, Train, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post