കണ്ണൂര്‍: കണ്ണൂര്‍ നഗരസഭ സ്ഥാപിച്ച പയ്യാമ്പലം വൈദ്യുത ശ്മശാനത്തിന്റെ പുകകുഴല്‍ തകര്‍ന്നുവീണു. ശനിയാഴ്ച്ച രാത്രി കാസ്റ്റിക് അയേണ്‍ കൊണ്ടുണ്ടാക്കിയ കൂറ്റന്‍ പുകകുഴലിന്റെ പകുതിഭാഗത്തു നിന്നും ഒടിഞ്ഞുവീണത്.
മൂന്നുവര്‍ഷം മുമ്പാണ് വൈദ്യുതി ശ്മശാനം പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യം മണ് കുഴലാണുണ്ടായത്. ഇതുതകര്ന്നതിനെ തുടര്‍ന്നാണ് കാസ്റ്റിക് അയേണ്‍ കൊണ്ടുളള പുകകുഴല്‍ നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ചത്. ഇതിനു കുറച്ചുകാലമായി ബലക്ഷയം സംഭവിച്ച് ഇളക്കം സംഭവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വളരെ ഉറപ്പുകുറഞ്ഞ പൈപ്പാണ് ഇതിനുപയോഗിച്ചതെന്ന ആരോപണവുമുണ്ട്.
വൈദ്യുത ശ്മശാനത്തിന്റെ കോണ്‍ക്രീറ്റ് കെട്ടിടത്തിനു മുകളിലേക്ക് പൊട്ടിയ പൈപ്പ് വീണതുകൊണ്ടാണ് ആളപായം ഒഴിവായത്. ഏകദേശം മൂന്ന് വൈദ്യുതി തൂണിന്റെ നീളം പുകകുഴലിനുണ്ട്.

വൈദ്യുത ശ്മശാനത്തിന്റെ കോണ്‍ക്രീറ്റ് കെട്ടിടത്തിനു മുകളിലേക്ക് പൊട്ടിയ പൈപ്പ് വീണതുകൊണ്ടാണ് ആളപായം ഒഴിവായത്. ഏകദേശം മൂന്ന് വൈദ്യുതി തൂണിന്റെ നീളം പുകകുഴലിനുണ്ട്.
Keywords: Kerala, Kannur, Payyambalam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment