കുനിയില്‍ ലീലയ്‌ക്കെതിരെയുളള പാര്‍ട്ടി നടപടി തുടരും കെ.സുരേന്ദ്രന്‍

കണ്ണൂര്‍: സി.പി.എം-ബി.ജെ.പി പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ കുനിയില്‍ ലീല സ്ഥാനം രാജിവെച്ചെങ്കിലും, പാര്‍ട്ടി നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. കോണ്‍ഗ്രസ് വിമതയായ കുനിയില്‍ ലീലയെ പിന്തുണച്ച സി പി എമ്മും, ബിജെപിയും പരസ്യമായി മാപ്പ് പറയണം. പാനൂര്‍ പഞ്ചായത്ത് പ്രസിഡന്റായ കുനിയില്‍ ലീലയെ അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് സി പി എമ്മും ബി ജെപിയും ചേര്‍ന്ന് അവരോധിച്ചത്.
K Surendran

പാനൂരിലെ മാത്രമല്ല, കേരളത്തിലെ ജനങ്ങളെ ആകെ വിഢികളാക്കിയ രാഷ്ട്‌റീയ കൂട്ടുകെട്ടാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞത്. കുനിയില്‍ ലീല ബി ജെ പിയുടേയും, സി പി എമ്മിന്റേയും കയ്യിലെ ഉപകരണമായി മാറുകയായിരുന്നു. ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലീല രാജിവെച്ചതിന്റെ കാരണമെന്താണെന്ന് അറിയില്ല. പ്രസിഡന്റാക്കിയവര്‍ തന്നെ ഭീഷണിപ്പെടുത്തിയതാണോ രാജിക്കിടയാക്കിയതെന്ന് പൊതുജനങ്ങളോട് ലീല വിശദീകരിക്കണം.

പാര്‍ട്ടി തീരുമാന പ്രകാരമാണ് നേരത്തെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് കുനിയില്‍ ലീലയോട് ആവശ്യപ്പെട്ടിരുന്നത്. രാജിവെച്ചാല്‍ പാര്‍ട്ടിയില്‍ മാന്യമായ പരിഗണനല്‍കുമെന്നും അന്ന് ലീലക്ക് ഉറപ്പ് നല്‍കിയിരുന്നു എന്നാല്‍ അതെല്ലാം തള്ളിയാണ് സി പി എമ്മിന്റെയും, ബി ജെ പിയുടേയും വലയത്തില്‍ പെട്ട് ലീല വീണ്ടും പഞ്ചായത്ത് പ്രസിഡണ്ടായത്. ലീല ഇപ്പോള്‍ രാജിവെച്ചെങ്കിലും പാനൂരിലെ മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും വികാരം കണക്കിലെടുത്തുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Keywords: Kerala, BJP, CPM, K. Surendran, Leela, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم