വ്യാജ ഡ്രൈവിംഗ് ലൈസന്‍സ്: ഒരാള്‍ കൂടി അറസ്റ്റില്‍

തലശേരി: വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മാണ സംഘത്തിലെ ഒരാളെ കൂടി തലശേരി ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുരം അരീക്കോട് അബ്ദുല്‍ സലാഹി(27)നെയാണ് തലശേരി എസ്. ഐ എ. പി ആസാദും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ മഞ്ചേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്വന്തം കടയില്‍വെച്ചാണ് അബ്ദുല്‍ സലാമിനെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും വ്യാജ ലൈസന്‍സുകളും പിടിച്ചെടുത്തിട്ടുണ്ട്.
Abdul-Salahi


വ്യാജലൈസന്‍സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് കസബ പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞ 30ന് വ്യാജ ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനകണ്ണി കോഴിക്കോട് എലത്തൂര്‍ സ്വദേശി പ്രദീപ് കുമാറെന്ന ബേബിയെ(52) നേരത്തെ തലശേരി പൊലീസ് പിടികൂടിയിരുന്നു.

ഇരുപതിനായിരം രൂപയ്ക്കാണ് ഹെവി ഡ്രൈവിംഗ് ലൈസന്‍സ് വ്യാജമായി ആവശ്യക്കാര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നതെന്ന് ബേബി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതി റിമാന്‍ഡ് ചെയ്തതിനുശേഷം പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച ബേബിയെയും കൂട്ടി മലപ്പുറത്ത് നടത്തിയ അന്വേഷണത്തിലാണ് സലാം പൊലീസ് പിടിയിലാവുന്നത്. ഇയാളെ തലശേരി സി. ജെ. എം കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kerala, Kannur, Thalassery, Arrest, License, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم