കണ്ണൂര്‍: മലയാളത്തില്‍ മൂല്യവത്തായ നല്ല പുസ്തകങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് പ്രമുഖ ചെറുകഥാകൃത്ത് ടി.പത്മനാഭന് പറഞ്ഞു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ കൈരളി ബുക്സിന്റെ എട്ടാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തക പ്രസാധന രംഗത്ത് ലോകമെമ്പാടും ക്ഷീണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള പുസ്തക ശാലകള്‍ പലതും പൂട്ടിപോവുമ്പോഴും പല ഭാഗങ്ങളിലും പുതിയ പ്രസാധന ശാലകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ടിവിയുടേയും മറ്റും കടന്നുകയറ്റത്തി
ന്റെ ഫലമായി പുസ്തകങ്ങള്‍ക്ക് മാര്‍ക്കറ്റില്ലെന്ന് പറയുന്നത് പതിവ് ശൈലിയാണെന്നും ഇത് തെറ്റാണെന്നും പത്മനാഭന് പറഞ്ഞു.
വിറ്റഴിയുന്ന പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുകയെന്നതല്ല നല്ല പ്രസാധകന്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൈരളി ബുക്സ് ചെയര്മാന് സി.വി.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ ചടങ്ങില്‍ വിവിധ സ്ഥാനികരേയും തെയ്യം കലാകാരന്മാരേയും ആദരിച്ചു.പ്രമോദ് വലിയച്ഛന്, പി.കെ.ബാലന് മുത്തുചെട്ട്യാര്, സുരേഷ് അഞ്ഞൂറ്റാന്‍, അന്നൂര്‍ കെ.ചന്തുപ്പണിക്കര്, മാട്ടൂല്‍ കെ.കുമാരന്, അശോകന് മണക്കാടന്, ദാസന് പണിക്കര്‍, കെ.കുഞ്ഞിരാമ പെരുവണ്ണാന്, ഒതേനന് പെരുവണ്ണാന്, ഗോവിന്ദന് ആയത്താര്‍ തുടങ്ങിയവരേയാണ് ആദരിച്ചത്.
ചടങ്ങില്‍ കൈരളി ബുക്സ് പുറത്തിറക്കുന്ന ആര്.സി.കരിപ്പത്തിന്റെ 'തെയ്യ പ്രബഞ്ചം' ഉള്‍പ്പെടെ പതിമൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. എം.മുകുന്ദന്,മാനസി, പി.സുരേന്ദ്രന്, ഇ.പി.രാജഗോപാല്‍, ഇ.എം.ഹാഷിം, ടി.എന്പ്രകാശ്, എടക്കാട് നാരായണന്, എം.അബ്ദുര്‍ റഹ്മാന്, ആര്.സി.കരിപ്പത്ത്, പി.പി.ലക്ഷ്മണന് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kannur, Kerala, Book, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment