ലയണ്‍സ് ഡി­സ്ട്രിക്ട് ഗവര്‍ണറായി ഡോ. സു­ചിത്രാ സുധീര്‍ ചുമതലയേറ്റു

Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കണ്ണൂര്‍: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് റവന്യു ജില്ലകളും മാഹിയുമുള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്‌റിക്ട് 318 ഇയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം കണ്ണൂര്‍ റബ്‌­കോ ഓഡിറ്റോറിയത്തില്‍ ന­ടന്നു. ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സു­ചിത്രാ സുധീര്‍ എംജെഎഫ് ഉള്‍പ്പെടുന്ന ലയണ്‍സ് ഡി­സ്ട്രിക്ട് കാബിനറ്റാ­ണ് ഞാ­യ­റാഴ്ച സ്ഥാ­നാരോഹണം നടത്തിയ­ത്.

മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റലിലെഗൈനക്കോളജിസ്റ്റായ ഡോ. സു­ചിത്രാ സുധീര്‍ കഴിഞ്ഞ കാല്‍നൂ­റ്റാണ്ടിലേറെയായി ലയണ്‍­സ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ലയണ്‍സ് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.വി.കൃഷ്ണറെഡ്ഡി, നാഗരാജറാവു, ആര്‍.മുരുകന്‍ തുടങ്ങിയവര്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍­കി.

Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ചടങ്ങില്‍ വിവിധ തുറകളില്‍ പ്രശസ്തരായവരെ അവാര്‍ഡ് നല്‍കി ആദരിച്ചു. ലയണ്‍സ് മാധ്യ­മ ശ്രേഷ്ഠ അവാര്‍ഡ് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രനു വേി പ്രതിനിധി ഏറ്റുവാങ്ങി. ലയണ്‍സ് കര്‍­മ്മ­ശ്രേഷ്ഠ അവാര്‍ഡ് ഗോകുലം ഗോപാലനും ലയണ്‍സ് വൈദ്യ­ശ്രേഷ്ഠ അവാര്‍ഡ് ഒബ്‌­സ്ട്രക്ട് ആന്റ് ഗൈനക്കോളജിസ്റ്റ് ഡോ. സഫിയ ഷായ്ക്കും ക­ലാശ്രേഷ്ഠ അവാര്‍­ഡ് ശ്രീഹരി രാംദാസിനും ചടങ്ങില്‍ വെച്ച് നല്‍­കി.

കെ.ടി.അജിത്ത്, വിനീഷ് വിദ്യാധരന്‍, എ.ജെ.മാത്യു, കെ.സുജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഡയറക്ടറിയു­ടെ പ്രകാശനം കെ.ടി.രഘുനാഥ് നിര്‍വഹിച്ചു. ന്യൂസ് ലെറ്ററിന്റെ ഉദ്ഘാടനം ഡി­സ്ട്രിക്ട് ചെയര്‍പേഴ്‌­സണ്‍ നിര്‍വഹിച്ചു. രണ്ടായിരത്തിലേറെ ലയണ്‍സ് മെമ്പര്‍മാര്‍ ഡ്രീംസ് എന്ന പേരില്‍ സംഘടിപ്പിച്ച സ്ഥാനാരോഹണ പരിപാടിയില്‍ പങ്കെടുത്തു.

Keywords: Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post