കെ.എം മാണിയുടെ നിലപാട് പോസറ്റീവ്: എന്‍.കെ പ്രേമചന്ദ്രന്‍

കണ്ണൂര്‍: കേരളാകോണ്‍ഗ്രസും കെ. എം മാണിയുമായി ഒരിക്കലും ബന്ധം പാടില്ലെന്ന നിലപാടൊന്നുമില്ലെന്ന് ആര്‍. എസ്. പി നേതാവും മുന്‍മന്ത്രിയുമായ എന്‍.കെ പ്രേമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം എസ്. രാമചന്ദ്രന്‍പിളള ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവനയോടുളള മാണിയുടെ നിലപാട് പോസറ്റീവാണ്. ഈ അവസ്ഥയില്‍ മുന്നണിയില്‍ തുടരാനാവില്ലെന്ന രീതിയിലുളള അദ്ദേഹത്തിന്റെ പ്രസ്താവന പ്രസക്തമാണ്. ഇപ്പോള്‍ ഉണ്ടായിട്ടുളള വിവാദങ്ങള്‍ കേവലം കോണ്‍ഗ്രസിലെ മാത്രം പ്രശ്‌നങ്ങളല്ല.
N-K-Premachandran

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ച ചെയ്തതാല്‍ പരിഹരിക്കപ്പെടാവുന്ന പ്രശ്‌നമേയുളളുവെന്ന പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പ്രസ്താവന ശരിയല്ല.

യു. ഡി. എഫ് സര്‍ക്കാരിനെ താഴെയിറക്കുന്നതു സംബന്ധിച്ച് എല്‍. ഡി. എഫിലെ ഓരോ ഘടകകക്ഷികളും പാര്‍ട്ടിക്കകത്ത് ചര്‍ച്ച നടത്തിയിട്ടുണ്ട്. മന്ത്രിസഭയെ താഴെയിറക്കുന്നതിനെ കുറിച്ച് ഓരോപാര്‍ട്ടിയും ആലോചിക്കുന്നുണ്ടെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, Kannur, K.M Mani, N.K Premachandran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post