കെ.എസ്.ആര്‍.ടി.സി ഹിതപരിശോധനയിലെ പിന്നോട്ടടി വീഴ്ച: വൈക്കം വിശ്വന്‍

കണ്ണൂര്‍: ഹിതപരിശോധനയില്‍ കെ.എസ്. ആര്‍. ടി. ഇ. എയ്ക്ക് പിന്നോട്ടടിയുണ്ടായത് വീഴ്ചയാണെന്ന് എല്‍. ഡി. എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കെ. എസ്. ആര്‍. ടി. ഇ. എ-സി. ഐ.ടി.യു കണ്ണൂര്‍ യൂണിറ്റ് സമ്മേളനം ടി.കെ ബാലന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ. എസ്. ആര്‍.ടി.സി ജീവനക്കാരുടെ അവകാശങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും അവരെ ബോധ്യപ്പെടുത്തുന്നതില്‍ നേതൃത്വത്തിന് വീഴ്ചസംഭവിച്ചു. ഇതാണ് ഹിതപരിശോധനയില്‍ സംഘടനയെ പിന്നോട്ടടിപ്പിച്ചത്.
Vaikkom-Vishwan

നേതൃത്വത്തിനെതിരെ നടപടി സ്വീകരിക്കാനില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനാണ് താന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടി.

എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു സംബന്ധിച്ച് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ്. എന്നാല്‍ ഇതു പ്രാബല്യത്തിലാകുന്നതിനു മുമ്പ് എല്‍. ഡി. എഫ് സര്‍ക്കാരിന്റെകാലാവധി അവസാനിച്ചു. തുടര്‍ന്നുവന്ന യു. ഡി. എഫ് സര്‍ക്കാരാണ് എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇക്കാര്യം തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ സംഘടനാനേതാക്കള്‍ക്ക് കഴിഞ്ഞില്ല. ഇതുവലിയ വീഴ്ചയാണ്. എംപാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുളള നിയമം പാസായെങ്കിലും ഇതുവരെ ആരെയും സ്ഥിരപ്പെടുത്തിയില്ലെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സജിത്ത് സദാനന്ദന്‍, കെ.മനോഹരന്‍, പി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, KSRTC, Vaikkom Vishwan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post