മഴ കനത്തു: കണ്ണൂരില്‍ കനത്തനാശം

Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News

കണ്ണൂര്‍: ഒഡീഷയില്‍ രൂപം കൊണ്ട ന്യൂ­നമര്‍ദം തകര്‍ത്തു പെയ്തത് ജില്ലയില്‍ വന്‍നാശനഷ്ടത്തിനിടയാക്കി. മഴ കനത്തതോടെ ജില്ലയിലെ മലയോരമേഖലകളിലെ ചില പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും വെളളപ്പൊക്ക ഭീഷണിയിലാണ്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റോടുകൂടി ഒരാഴ്ചവരെ കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ നാല്‍പ്പതുമുതല്‍ അമ്പതു ശതമാനം വരെ അധികമഴ രേഖപ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 55വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യ­ബന്ധനത്തിലേര്‍പ്പെടുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താഴെചൊവ്വ എളയാവൂര്‍ റോഡിലെ പളളിക്കടുത്ത് വെച്ച് നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു വീണ് അഞ്ചുതൊഴിലാളികള്‍ക്ക് പരിക്കേ­റ്റു.

Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News

ചേക്കാലി മുനീറയുടെ വീടിന്റെ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സണ്‍ഷെഡും ഹോളോബ്രിക്‌സ് ചുമരുകളുമാണ് പൊളിഞ്ഞുവീണത്. നിര്‍മാണതൊഴിലാളികളും ചാമ്പാട് സ്വദേശികളുമായ  അനിയന്‍(45) ഗംഗാധരന്‍(55) ഓമന(45) സുജാത(40) ശ്രീമതി(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കണ്ണൂര്‍ എ.കെ.ജി സ്മാരക സഹകരണാശുപത്രിയില്‍ ചി­കിത്സയിലാ­ണ്.

Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock Newsഇ­രിട്ടി: ക­ന­ത്ത മ­ഴ­യില്‍ കോ­ളി­ക്ക­ട­വ് കോ­റ­മു­ക്കില്‍ ഒ­രു വീ­ട് പൂര്‍­ണ­മാ­യും ത­കര്‍ന്നു. കോ­റ­മു­ക്കി­ലെ പു­തു­ശ്ശേ­രി സു­രേ­ഷി­ന്റെ ഓ­ടിട്ട വീ­ടാ­ണ് ഇന്ന­ലെ ഉ­ച്ച­യോടെ ത­കര്‍­ന്നത്. വീ­ട്ടി­ലു­ള്ള­വര്‍ സ­മീപ­ത്തെ വീ­ട്ടില്‍ ക­ല്യാ­ണ­ത്തി­നു പോ­യ­തി­നാല്‍ വന്‍ ദുര­ന്തം ഒ­ഴി­വായി. മ­ല­യോര­ത്ത് പ­ല­യിട­ത്തം വെ­ള്ളം ക­യ­റി­യി­ട്ടു­ണ്ട്. മ­ട്ട­ന്നൂര്‍: ബ­സ്്­സ്റ്റാന്റി­നു സ­മീപ­ത്തെ നൗ­ഷാ­ദ് മേ­ത്ത­റു­ടെ ഫ്‌ലവര്‍ മി­ല്‍ കെ­ട്ടി­ടം മ­രം വീ­ണ് ത­കര്‍ന്നു. കെ­ട്ടി­ട­ത്തി­ന്റെ മേല്‍­ക്കൂ­ര­യാ­ണ് ത­കര്‍­ന്ന­ത്.

Keywords: Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post