സൈബര്‍ ഇടങ്ങള്‍ മതവിശ്വാസികളുടെ കേന്ദ്രങ്ങള്‍: കാരശ്ശേരി

തലശേരി: അന്യമതങ്ങളെ ഇകഴ്ത്തിയും സ്വന്തം മതത്തെ പുകഴ്ത്തിപ്പറഞ്ഞും മതവിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള വിളനിലങ്ങളായി സൈബര്‍ രംഗം മാറിയെന്ന് എഴുത്തുകാരനും സാമൂഹ്യവിമര്‍ശകനുമായ ഡോ.എം.എന്‍. കാരശ്ശേരി പറഞ്ഞു. തലശ്ശേരി കിവീസ് കൂട്ടായ്മ സംഘടിപ്പിച്ച ഓണം, ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
M.N Kalassery

ലജ്ജയില്ലാത്ത മതവിശ്വാസികള്‍ തങ്ങളുടെ മതവും ആശയവും അന്യരില്‍ അടിച്ചേല്‍പ്പിക്കുന്നതിന് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത് സൈബര്‍ ഇടങ്ങളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയുമാണ്. പണവും പ്രബുദ്ധതയും വിദ്യാഭ്യാസവും കൂടിയതോടെ സമൂഹത്തിന് നിസ്സംഗതവും നിര്‍വികാരതയും ഏറിയെന്നും കുട്ടികളും സ്ത്രീകളും വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെടുമ്പോഴും അവരുടെ നിലവിളി അടുത്ത വീട്ടുകാര്‍ പോലും കേള്‍ക്കാത്തതിന് കാരണം ഈ നിര്‍വികാരതയാണ്. കുഞ്ഞുങ്ങളെ കൊല്ലരുതെന്നും തല്ലരുതെന്നും വിലപിക്കുന്നവരുടെ നാടായി കേരളം മാറി. ജീവിതത്തിലെ പ്രതീക്ഷയും സ്‌നേഹവും സൗഹാര്‍ദ്ദവും സഹായമനസ്‌കതയുമെല്ലാം പണം കൂടിയപ്പോള്‍ ഇല്ലാതായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹസംഗമം തലശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. കിവീസ് കണ്‍വീനര്‍ സനീം മുഹമ്മദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു.

നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭക്ഷണകിറ്റ് വിതരണം സി.പി.എം ജില്ലാ സെക്രട്ടരി പി. ജയരാജനും ചികിത്സാ ധനസഹായവിതരണം മനുഷ്യാവകാശ കമ്മിഷന്‍ അംഗം അഡ്വ. കെ. ഇ. ഗംഗാധരനും ഉദ്ഘാടനം ചെയ്തു. എം. സി. പവിത്രന്‍, കെ. ലക്ഷ്മണന്‍, ചൂര്യായി ചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. സി. ഒ. ടി ഉമ്മര്‍, ഡോ. രാജീവ് രാഘവന്‍ എന്നിവര്‍ പ്രസംഗ്‌റച്ചു. ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഷുഹൈബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി. സഞ്ജയ് സ്വാഗതവും നജ്മ ഹാഷിം നന്ദിയും പറഞ്ഞു. തുടര്‍ന്ന് സമൂഹ നോമ്പുതുറയും നടന്നു.

Keywords: Kerala, Thalassery, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post