രാപ്പകല്‍ സമരവേദിയില്‍ കലാപരിപാടികള്‍ അരങ്ങേറി

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍. ഡി. എഫ് കലക്ടറേറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമത്തിന്റെ ആറാംദിനമായ തിങ്കളാഴ്ച വിവിധകലാപരിപാടികള്‍ അരങ്ങേറി.കവിതാപാരായണം, നാടന്‍പാട്ടുകള്‍, ഓട്ടന്‍തുളളല്‍, കഥാപ്രസംഗം, ഏച്ചിലാമ്പല്‍ യുവജനകലാസമിതി, പുറച്ചേരി ഗ്രാമീണ കലാസമിതി എന്നിവ അവതരിപ്പിച്ച കലാപരിപാടികള്‍, നെയ്ത്തുകാരന്‍ സിനിമ എന്നിവ അരങ്ങേറി.
LDF protest

619 സ്ത്രീകള്‍ ഉള്‍പ്പെടെ മൂവായിരത്തി രണ്ടുപേര്‍ തിങ്കളാഴ്ച സമരത്തില്‍ പങ്കെടുത്തു. സി. പി. എം കേന്ദ്രകമ്മിറ്റിയംഗം ഇ. പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ടി.വി രാജേഷ് എം. എല്‍. എയുടെ അദ്ധ്യക്ഷതയില്‍ പി.ജയരാജന്‍, എ. പ്രദീപന്‍,സുഭാഷ് അയ്യോത്ത്,വി. സിദ്ദിഖ്, ഹമീദ് ഇരിണാവ്, യു. ബാബുഗോപിനാഥ്, വര്‍ക്കിവട്ടപ്പാറ, ബിനോയ് കുര്യന്‍,എം. രവി, പി. ഗോവിന്ദന്‍, എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Solar case, LDF, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post