കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രബിന്ദുവെന്ന് ജനതാദള്‍(എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു. സോളാര്‍തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും എല്‍.ഡി.എഫ്. നടത്തുന്ന രാപകല്‍ സമരത്തിന്റെ അഞ്ചാംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലാകെ അലയടിക്കുന്ന പ്രതിഷേധങ്ങളൊന്നും കാണാത്ത ഒരേയൊരാളേയുള്ളൂ. അത് മുഖ്യമന്ത്രിയാണ്. എ .കെ ആന്റണിയും കെ .കരുണാകരനും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് ഇത്രയൊന്നും പ്രതിഷേധമുണ്ടായിട്ടല്ല. ധാര്‍മികത ആലോചിച്ചാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് ധാര്‍മികതയോടു വിലയില്ലെന്നാണു വ്യക്തമാവുന്നത്. സരിതയുടെ മൊഴിയൊതുക്കാന് മന്ത്രിമാരൊക്കെ ഓടിനടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ. കെ. നാരായണന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സി. പി. എം സംസ്ഥാനകമ്മിറ്റിയംഗം എം. വി ജയരാജന്, എ. കെ ശശീന്ദ്രന് എം.എല്‍.എ., പുഴക്കല്‍ വാസുദേവന്എന്നിവര് പ്രസംഗിച്ചു. ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ നിന്നുമുളള നൂറുകണക്കിന് എല്‍. ഡി. എഫ് പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്.
Keywords: Kannur, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق