മയ്യില്‍: പുഴയില്‍ തോണി മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. അരിമ്പ്ര പറശ്ശിനി റോഡ് നണിയൂര്‍ നമ്പ്രത്തെ ഉപ്പാലക്കണ്ടി ഹൗസില്‍ അബ്ദുല്ലയുടെ മകന്‍ യു കെ മുഹമ്മദ് ആഷിഖി(23)നെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് 3.45ഓടെ നണിയൂര്‍ നമ്പ്രം ജുമാ മസ്ജിദിനു സമീപം വളപട്ടണം പുഴയുടെ ഭാഗമായ പറശ്ശിനി പുഴയിലാണു അപകടം. ഉച്ചമുതല്‍ തോണിയില്‍ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്നു.
ഇടയ്ക്ക് സുഹൃത്തുക്കള്‍ പോയപ്പോള്‍ ആഷിഖ് തനിച്ചായി. ഒടുവില്‍ കരയിലേക്ക് തുഴഞ്ഞുവരവെ ശക്തമായ ഒഴുക്കില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. മീറ്ററുകള്‍ അകലെയുള്ള പറശ്ശിനിക്കടവ് പാലത്തിനു സമീപം തോണി പിന്നീട് കണ്ടെത്തി. മയ്യില്‍ പോലിസും വളപട്ടണത്തു നിന്നെത്തിയ തീരദേശ പോലിസും
നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകീട്ട് ഏഴോടെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി.

Keywords: Kerala, Mayyil Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
إرسال تعليق