എസ്.കെയുടെ ലോകം: സാഹിത്യസെമിനാര്‍ ന­ടത്തി


കണ്ണൂര്‍: എസ്.കെ പൊറ്റക്കാടിന്റെ സാഹിത്യലോകത്തെ ആസ്പദമാക്കി പുരോഗമനകലാസാഹിത്യ സംഘം താഴെചൊവ്വ യൂണിറ്റ് സെമിനാര്‍ സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത ഒമ്പത് സ്­കൂള്‍ വിദ്യാര്‍ത്ഥികളാണ് സെമിനാറില്‍ വിഷയാവതരണം നടത്തി­യ­ത്.

താഴെചൊവ്വ ഗൗരി വിലാസം യുപി സ്­കൂളില്‍ നടന്ന സെമിനാര്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു ഉദ്ഘാടനം ചെയ്തു. ടി.പി വിശ്വ
നാഥന്‍ മോഡറേറ്ററായി. കെ.അ­ഷിത് (കിഴുത്തള്ളി ഈസ്റ്റ് യുപി), അരുണിമ രവീ­ന്ദ്‌റന്‍ (ചിന്‍മയാ വിദ്യാലയം), എം ദൃശ്യ, കെ.വി അശ്വന്ത (ഇരുവരും ചെമ്പിലോട് എച്ചഎസ്എസ്), പി.വി അനശ്വര, എ.വി അ­നുശ്രി, നന്ദന ദേവരാജ്, കെ കെ ഐ­ശ്വര്യ (ചൊവ്വ ഹയര്‍സെക്കന്ററി), ഫാത്തിമത്തുല്‍ ഹര്‍ഷ (ഗൗരിവിലാസം, യുപി) എന്നിവരാ­ണ് പ്രബന്ധാവതരണം നടത്തിയത്. ഡി.കെ രാജന്‍ സമ്മാനം വിതരണം ചെയ്തു. കെ പ­വിത്രന്‍ സ്വാഗതവും കെ.വി. തമ്പാന്‍ നന്ദിയും പറ­ഞ്ഞു.

ആഗസ്ത് നാലിന് നടക്കുന്ന കുട്ടികളുടെ സാഹിത്യക്യാമ്പില്‍ എം.കെ മനോഹരന്‍, ടി.പി വേണുഗോപാലന്‍, പ്രമോദ് വെള്ളച്ചാല്‍, ഡോ ജിനേഷ്­കുമാര്‍ എരമം, കാവുമ്പായി നാരായണന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.

Keywords: Kannur, Kerala, Literature seminar conducted, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post