നഷ്ടപരിഹാരം കുറച്ച് വാങ്ങിയതിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന് സ്ഥലമാറ്റം

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച സംഭവത്തില്‍ നഷ്ടപരിഹാരം കുറച്ചുവാങ്ങിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെ സ്ഥലം മാറ്റിയതായി പരാതി. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഇന്‍സ് പെക്ടറെയാണ് സ്ഥലം മാറ്റിയത്.
KSRTC BUS, KANNUR

കഴിഞ്ഞ ഏപ്രില്‍ 29ന് മട്ടന്നൂര്‍ നാഗവളവില്‍ സ്വകാര്യബസും കെ. എസ്. ആര്‍.ടി.സി ബസും കൂട്ടിയിടിച്ചിരുന്നു. 1500രൂപ കെ. എസ്. ആര്‍.ടി.സിക്ക് നഷ്ട പരിഹാരം നല്‍കാന്‍ ധാരണയുണ്ടാക്കിയെങ്കിലും 350 രൂപ വാങ്ങി പ്രശ്‌നം തീര്‍ക്കുകയായിരുന്നുവത്രെ. പിന്നീട് അധികൃതര്‍ ഇടപെട്ട് ബാക്കി പണവും സ്വകാര്യബസ് ഉടമയില്‍ നിന്നും ഈടാക്കി. ഇതിനെ തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് വിജിലന്‍സ് ഇന്‍സ് പെക്ടറെ സ്ഥലം മാറ്റിയത്.

Keywords: Kerala, Kannur, KSRTC, Bus, suspended, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم