ജസീറയുടെ കളക്ടറേറ്റു പടിക്കല്‍ സമരം മൂന്നാം ദിവസത്തിലേക്ക്

Jaseera's march
കണ്ണൂര്‍: അനധികൃത മണലൂറ്റ് തടയണമെന്നാവശ്യപ്പെട്ട് പഴയങ്ങാടിയിലെ വടക്കത്തി ജസീറ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. പുതിയങ്ങാടി കടപ്പുറത്തെ അനധികൃത മണലൂറ്റിനെതിരേ പഴയങ്ങാടി പോലിസ് സ്‌റ്റേഷനു മുന്നില്‍ നടത്തിയ സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ ഇടപെട്ടിരുന്നു.

ജില്ലാഭരണകൂടം ഉറപ്പുലംഘിച്ചെന്നു ആരോപിച്ചാണ് ജസീറയും മക്കളും കലക്ടറേറ്റിനു മുന്നില്‍ സമരം പുനരാരംഭിച്ചത്. വെള്ളിയാഴ്ച കലക്ടറുടെ നിര്‍ദേശപ്രകാരം ഡപ്യൂട്ടി തഹസില്‍ദാര്‍ ജസീറയെ വിളിപ്പിച്ചിരുന്നു. മണലൂറ്റ് തടയാമെന്നു ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഉറപ്പു തെളിയിക്കണമെന്നാണ് ജസീറയുടെ ആവശ്യം. മാതാവിന്റെ ഒപ്പമുണ്ടായിരുന്ന മകള്‍ റിസ്‌വാന വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ പോയി വൈകീട്ടോടെ സമരസ്ഥലത്ത് തിരിച്ചെത്തി. പരിസ്ഥിതി പ്രവര്‍ത്തകരടക്കം നിരവധി പേര്‍ ജസീറയുടെ ഒറ്റയാള്‍ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

മാട്ടൂലിലെകടല്‍ മണല്‍കൊളളയ്‌ക്കെതിരെ സമരം നടത്തിവരുന്ന ജസീറയെ വീണ്ടും സമരത്തിന് നിര്‍ബന്ധിതമാക്കിയ ജില്ലാഭരണകൂടത്തിന്റെ നടപടിയില്‍ ജില്ലാപൗരാവകാശ സംരക്ഷണസമിതി പ്രതിഷേധിച്ചു. മണല്‍ മാഫിയക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെടുകയും കടല്‍തീരത്ത് നിര്‍ബാധം മണല്‍കൊളള തുടരുകയുമാണ്.

എന്നാല്‍ ഇതിനെ തൊഴില്‍പ്രശ്‌നമെന്ന പേരില്‍ നിസാരവത്കരിക്കാനാണ് അധികൃതരുടെ ശ്രമം. കലക്ടറേറ്റിനു മുന്നില്‍ പിഞ്ചുകുട്ടിയുമായി ജസീറ നടത്തുന്ന സമരം ഒത്തുതീര്‍ക്കാന്‍ നടപടിയെടുക്കണമെന്ന് സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. ഡി.സുരേന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി. ശശി, സി.വി ഗണേശന്‍, ഉമ്മര്‍ ചാവശേരി, രവീന്ദ്രന്‍ അഞ്ചരക്കണ്ടി, രമേശന്‍ മാമ്പ, പ്രേമന്‍ പാതിരിയാട് എന്നിവര്‍ പ്രസംഗിച്ചു.

Also Read:

Keywords: Kerala, Kannur, Jaseera, Collectorate, march, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post